എഡിറ്റര്‍
എഡിറ്റര്‍
റേഡിയോ ജോക്കിയുടെ നഗ്നചിത്രങ്ങള്‍: ലാപ്‌ടോപ് പിടിച്ചെടുത്തു
എഡിറ്റര്‍
Wednesday 14th November 2012 12:50am

കൊച്ചി: ഗള്‍ഫില്‍ എഫ്.എം റേഡിയോ ജോക്കിയുടെ നഗ്നചിത്രങ്ങള്‍ ഇ-മെയില്‍ വഴി പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ അശ്വിനെ തൃശൂരില്‍ എത്തിച്ച് തെളിവെടുത്തു. ഇയാളുടെ കയ്യില്‍ നിന്ന് നഗ്നചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെട്ട ലാപ്‌ടോപും പോലീസ് പിടിച്ചെടുത്തു.

Ads By Google

കേസിലെ ഒന്നാം പ്രതിയാണ് അശ്വിന്‍. രണ്ടാം പ്രതിയും റേഡിയോ ജോക്കിയുമായ തിരുവനന്തപുരം സ്വദേശിനി ഗായത്രിയുടെ ലാപ്‌ടോപും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ട് ലാപ്‌ടോപുകളും ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും.

അശ്വിനും പരാതിക്കാരിയായ റേഡിയോ ജോക്കിയും തൃശൂരില്‍ താമസിച്ച വീടുകള്‍, ഹോട്ടല്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയാണ് തെളിവെടുപ്പ് നടത്തിയത്. എറണാകുളം നോര്‍ത്ത് എസ്.ഐ. വിജയശങ്കറിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

ഗായത്രിയും യുവതിയും ഗള്‍ഫിലെ ഒരു എഫ്.എം റേഡിയോയില്‍ ജോലിക്ക് പ്രവേശിച്ചതിന് ശേഷം വഴക്കുണ്ടായിരുന്നു.

ഫേസ്ബുക്കിലൂടെ ഗായത്രിയെ പരിചയപ്പെട്ട അശ്വിന്‍ പെണ്‍കുട്ടിയോട് പ്രതികാരം ചെയ്യുന്നതിനായി ചില ചിത്രങ്ങള്‍  ഗായത്രിക്ക് അയച്ചുകൊടുക്കുകയായിരുന്നു.

ഈ ചിത്രങ്ങള്‍ ഗായത്രിയുടെ സുഹൃത്തായ ഷിബിന്‍  വ്യാജ ഇ-മെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്തു എന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ഇ-മെയില്‍ സന്ദേശങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

എളംകുളം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മ ഐ.ജി കെ.പത്മകുമാറിന് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പോലീസ് അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

 

Advertisement