സമൂഹത്തില്‍ രണ്ടാം തരക്കായി താഴ്ത്തപ്പെടുന്നതിനെതിരെയുള്ള സ്ത്രീശബ്ദമാണ് സംവിധായകന്‍ ഉമ്മര്‍ മുഹമ്മദിന്റെ റേഡിയോയിലൂടെ കേള്‍ക്കുക. സ്ത്രീകളുടെ ജീവിതവും സമൂഹത്തിന്റെ ഇടപെടലുകളേയും കുറിച്ച് പറയുന്ന കഥയാണ് റേഡിയോ.

Ads By Google

Subscribe Us:

സരയു, ഇനിയ, നിഷാന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്. കേരളത്തില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട സൗമ്യയ്ക്കും ദല്‍ഹിയിലെ പെണ്‍കുട്ടിക്കുമായാണ് തന്റെ ചിത്രം സമര്‍പ്പിക്കുന്നതെന്നാണ് സംവിധായകന്‍ പറയുന്നത്.

പാസഞ്ചര്‍ എന്ന സിനിമയുടെ നിര്‍മാതാവ് എസ്.സി പിള്ളയാണ് റേഡിയോ നിര്‍മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത് എം.എന്‍ ശ്രീധരനാണ് ചിത്രത്തിന്റെ കഥ തയ്യാറാക്കിയിരിക്കുന്നത്.

ഉത്പല്‍.വി.നായരും ദീപു എസ്. ഉണ്ണിയുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.