എഡിറ്റര്‍
എഡിറ്റര്‍
മുസ്‌ലിം പുരോഹിതന്‍ അബു ഹംസ അല്‍ മസ്‌റിയെ അമേരിക്കയ്ക്ക് കൈമാറി
എഡിറ്റര്‍
Saturday 6th October 2012 10:50am

ലണ്ടന്‍:  ഉസാമ ബിന്‍ ലാദനുമായി ബന്ധമുണ്ടെന്ന് കരുതപ്പെടുന്ന മുസ്‌ലിം പുരോഹിതന്‍ അബു ഹംസ അല്‍ മസ്‌റിയെ ബ്രിട്ടീഷ് സര്‍ക്കാര്‍ അമേരിക്കയ്ക്ക് കൈമാറി.

അമേരിക്ക വാറന്റ് പുറപ്പെടുവിച്ചതിനെത്തുര്‍ന്നാണ് പടിഞ്ഞാറന്‍ ലണ്ടനിലെ വീട്ടില്‍നിന്ന് 2004 മേയില്‍ അബു ഹംസയെ അറസ്റ്റ് ചെയ്ത്ത്. നാടുകടത്തുന്നതിനെതിരെ അബു ഹംസ എട്ടു വര്‍ഷമായി നടത്തിയ നിയമയുദ്ധത്തില്‍ പരാജയപ്പെട്ടതോടെയാണ് ഈ കൈമാറ്റം.

Ads By Google

യെമനിലെ ഒരു തട്ടിക്കൊണ്ടുപോകലിനെ സഹായിച്ചു, അല്‍ ഖായിദയെ പിന്തുണച്ചു, അമേരിക്കയില്‍ ഭീകരക്യാംപ് തുറക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് യു.എസ് സര്‍ക്കാര്‍ അബു ഹംസയ്‌ക്കെതിരെ ചുമത്തിയത്.

അബു ഹംസയ്ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും തലച്ചോറിന്റെ സ്‌കാനിങ് നടത്തിയാല്‍ അത് വെളിപ്പെടുമെന്നും കാട്ടി അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി ലണ്ടന്‍ ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ അടങ്ങിയ ബെഞ്ച് തള്ളിയിരുന്നു.

അബു ഹംസ, ഉസാമ ബന്‍ ലാദനോടുള്ള ആരാധന പരസ്യമായി പ്രഖ്യാപിച്ചെന്നും അമേരിക്ക ആരോപിക്കുന്നു. ഇസ്‌ലാമിക വിശ്വാസികളല്ലാത്തവര്‍ക്കെതിരെ ആക്രമണത്തിനു പ്രേരിപ്പിച്ചു, സെപ്റ്റംബര്‍ 11 ആക്രമണത്തെ ന്യായീകരിച്ചു തുടങ്ങിയ ആരോപണങ്ങളും അബു ഹംസയ്‌ക്കെതിരെയുണ്ട്.

മധ്യ ലണ്ടനിലെ അതിസുരക്ഷാ ജയിലില്‍ നിന്നും യു.എസ് എയര്‍ബേസിലെത്തിച്ച അബുഹംസയെ അവിടെ നിന്നും വിമാനത്തിലാണ് യു.എസിലേക്ക് കൊണ്ടുപോയത്.

Advertisement