ന്യൂദല്‍ഹി: സ്‌പെക്ട്രം അഴിമിതയുമായി ബന്ധപ്പെട്ട ഫോണ്‍ചോര്‍ത്തല്‍ അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സംഭവത്തില്‍ സര്‍ക്കാര്‍ ഉപേക്ഷാമനോഭാവം സ്വീകരിച്ചെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.

സ്‌പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാറാഡിയയുടെ ഫോണ്‍ ചോര്‍ത്തിയിരുന്നു. ഇതിനെതിരെ ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ കോടതിയെ സമീപിച്ചിരുന്നു. ഈ പരാതിയില്‍ സര്‍ക്കാര്‍ വേണ്ടത്ര താല്‍പര്യമെടുക്കുന്നില്ല എന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കോടതിയില്‍ വിശദീകരണം നല്‍കുകയായിരുന്നു സര്‍ക്കാര്‍.