2017 ഏപ്രില്‍ 04: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും തനിക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് അമ്മയായ മഹിജ ഡി.ജി.പി ഓഫീസിനു മുന്നില്‍ സമരത്തിനായി എത്തി. പൊലീസ് അവരെ നിലത്ത് കൂടെ വലിച്ചിഴച്ചു, മര്‍ദ്ദിച്ചു, കസ്റ്റഡിയിലെടുത്തു.

Subscribe Us:

2017 ജനുവരി 17: രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഒരു കൊല്ലം തികഞ്ഞ ദിവസം രോഹിതിന് നീതി ആവശ്യപ്പെട്ട് അമ്മ രാധിക വെമുല സമരം ആരംഭിച്ചു. അന്ന് പൊലീസ് അവരെ തെരുവില്‍ വലിച്ചിഴച്ചു.

2016 നവംബര്‍ 07: ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയില്‍ നിന്ന് കാണാതായ നജീബിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് നജീബിന്റെ ഉമ്മയായ ഫാത്തിമ നഫീസ് സമരം ആരംഭിച്ചു. ഫാത്തിമയെ പൊലീസ് നിലത്ത് കൂടെ വലിച്ചപ്പോള്‍ അവര്‍ ഉറക്കെ നിലവിളിച്ചിരുന്നു.