ന്യൂദല്‍ഹി: രാധിക തന്‍വാര്‍ കൊലപാതകക്കേസില്‍ അയല്‍ക്കാരനായ യുവാവ് സംശയത്തിന്റെ നിഴലില്‍ ‍. രാധികയുമായി അസ്വാഭാവിക ബന്ധമുണ്ടായിരുന്ന ഇയാളാണ് കൊലപാതകത്തിന്റെ പിന്നിലെന്ന സംശയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പോലീസ്.

രാധികയെ ഉപദ്രവിച്ചതിന് റാം ആനന്ദ് കോളേജിലെ വിദ്യാര്‍ത്ഥി ഇയാളെ തല്ലിയിരുന്നു. അതേ ദിവസം തന്നെ രാധികയുടെ ബന്ധുക്കളും ഇയാളെ പ്രഹരിച്ചിരുന്നു. ഈ അപമാനമാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് പോലീസ് സംശയിക്കുന്നത്.

സംശയിക്കുന്ന യുവാവിന്റെ സഹായിയായ നരൈന സ്വദേശിയായ യുവാവും പോലീസിന്റെ നിരീക്ഷണത്തിലാണ്. കൊലപാതകം ചെയ്തവര്‍ ഇവരാണെന്ന കാര്യത്തില്‍ വ്യക്തത വന്നാല്‍ മാത്രമേ പേരു വെളിപ്പെടുത്തൂ എന്ന് പോലീസ് അറിയിച്ചു.

രാം ലാല്‍ ആനന്ദ കോളേജിനു സമീപം വച്ചാണ് നരൈന സ്വദേശിയായ രാധിക തല്‍വാര്‍ വെടിയേറ്റു മരിച്ചത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം നടന്നത്. വെടിയേറ്റ രാധികയെ ആശുപത്രിയിലെത്തിക്കാന്‍ കുറച്ചു വൈകിരുന്നു. ഇത് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിന് ഇടയാക്കിയിട്ടുണ്ട്.

യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. വിദഗ്ധര്‍ തയ്യാറാക്കിയ കൊലയാളിയുടെ രേഖാ ചിത്രവുമായി ഈ യുവാവിന് സാമ്യമുള്ളതായി പോലീസ് സമ്മതിച്ചിട്ടുണ്ട്.