ലാല്‍ജോസിന്റെ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലെ റസിയയിലൂടെ മലയാളിമനസ്സുകളില്‍ ചേക്കേറിയ രാധിക തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നു.

രാംജി ബാലന്റെ ഉഡുംബന്‍ എന്ന ചിത്രത്തിലൂടെയാണ് രാധികയുടെ കോളിവുഡ് പ്രവേശം. ബൈക്ക് റേസ് ചാമ്പ്യനായ ദിലീപ് റോജരാണ് ചിത്രത്തിലെ നായകന്‍.

2006 ല്‍ ക്യാമ്പസുകളില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു ക്ലാസ്‌മേറ്റ്‌സ്. പ്രമേയം കൊണ്ടും അവതരണരീതികൊണ്ടും പുതുമ പുലര്‍ത്തിയ ചിത്രത്തില്‍ രാധികയുടെ റസിയ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.

ഈ ചിത്രത്തിനുശേഷം രാധികയുടെ കഥാപാത്രങ്ങള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

ഗവേഷണത്തിനായി ഒരു ഗ്രാമത്തിലെത്തുന്ന വിദ്യാര്‍ത്ഥിനിയ്ക്ക് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളിലൂടെയാണ് ഉഡുംബന്റെ കഥ പുരോഗമിക്കുന്നത്.