സംഭാല്‍: മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ഭീഷണിയുമായി ദുര്‍ഗയുടെ അവതാരമെന്ന് അവകാശപ്പെടുന്ന വിവാദ ആത്മീയ നേതാവ് രാധേ മാ. രാധേ മായ്‌ക്കെതിരായ കേസുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യം ആരംഭിച്ചതോടെയാണ് വേദിയില്‍ നിന്ന് രാധേ മാ പൊട്ടിത്തെറിച്ചത്.


Also Read: മദ്യപിച്ച് പോലീസ് വാഹനത്തില്‍ യാത്ര; ഐ.ജിയെ മുഖ്യമന്ത്രി വിളിച്ചുവരുത്തി ശാസിച്ചു; നടപടിവേണമെന്ന് ബെഹ്‌റ

Subscribe Us:

കല്‍ക്കി മഹോത്സവത്തിനായി ഉത്തര്‍പ്രദേശിലെ സംഭാലിലെ ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു രാധേ മാ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ചത്. ‘എനിയ്ക്ക് എനിയ്‌ക്കെതിരെ യാതൊരു ആരോപണങ്ങളുമില്ല. എന്തുകൊണ്ടാണ് നിങ്ങളെന്നോട് ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത്’ എന്നു ചോദിച്ചുകൊണ്ട് ഇരിപ്പിടത്തില്‍ നിന്നും രാധേ മാ ചാടിയെഴുന്നേല്‍ക്കുകയായിരുന്നു.

15 ദിവസത്തിനുള്ളില്‍ തന്നെ കണ്ടോളാമെന്നു മാധ്യമ പ്രവര്‍ത്തകനു നേരെ ഇവര്‍ ഭീഷണി മുഴക്കുകയും ചെയ്തു. മാധ്യമങ്ങള്‍ നിരന്തരം വേട്ടയാടുകയാണെന്നും കേസുകളെക്കുറിച്ചു ചോദിക്കാനേ അവര്‍ക്കു നേരമുള്ളൂവെന്നും അവര്‍ പറഞ്ഞു. പിന്നീട് അടുത്ത അനുയായികളായിരുന്നു ഇവരെ ശാന്തയാക്കിയത്.

രാധേ മായുടെ പ്രേരണയാല്‍ ഭര്‍ത്തൃവീട്ടുകാര്‍ സ്ത്രീധനപീഡനം നടത്തുന്നതായി ആരോപിച്ചു വീട്ടമ്മ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ഭീഷണിപ്പെടുത്തല്‍, മതവികാരം വ്രണപ്പെടുത്തല്‍, വഞ്ചനക്കുറ്റം, ലൈംഗിക അതിക്രമം ഉള്‍പ്പെടെയുള്ള കേസുകളും ഇവര്‍ക്കെതിരെ നിലനില്‍ക്കുന്നുണ്ട്. ഇതിനെ അടിസ്ഥാനമാക്കിയായിരുന്നു മാധ്യമപ്രവര്‍ത്തരുടെ ചോദ്യങ്ങള്‍.


Dont Miss: അത് ഓമനയല്ല, മെര്‍ലിന്‍ റൂബിയാണ്; ഉത്തരം കിട്ടാത്ത ചോദ്യമായി ഇന്നും ഓമന


‘നിങ്ങള്‍ സ്വയം നിഷ്‌കളങ്കരാവുകയാണോ ?, എന്തിനാണ് എല്ലായിപ്പോഴും ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഞാന്‍ തികഞ്ഞ ഈശ്വര വിശ്വാസി മാത്രമാണ്. ഇത് കുറച്ചധികമാണ് മര്യാദയ്ക്ക് പെരുമാറണം, വായടക്കണം’ അവര്‍ പറഞ്ഞു. നേരത്തെ ദല്‍ഹി വിവേക് വിഹാര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഓഫിസറുടെ കസേരയില്‍ രാധേ മാ ഇരിക്കുന്ന ചിത്രവും ഏറെ വിവാദമായിരുന്നു.