പാലക്കാട്: മലബാര്‍ സിമന്‍്‌സിലെ മുന്‍ സെക്രട്ടറി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വി.എം രാധാകൃഷ്ണനും കമ്പനി എം.ഡിയുടെ പഴ്‌സണല്‍ സെക്രട്ടറി സൂര്യനാരായണനും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി.

മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് പാലക്കാട് ജില്ലാ കോടതിയിലാണ് ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.