കോഴിക്കോട്: മുസ്‌ലിം പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യണമെന്ന ആഹ്വാനവുമായി മലയാളിയുടെ ഫേസ്ബുക്ക് കമന്റ്. രാധാകൃഷ്ണന്‍ പിള്ളയെന്ന വ്യക്തിയാണ് ഫേസ്ബുക്കില്‍ ബലാത്സംഗത്തിന് ആഹ്വാനം ചെയ്ത് കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പോസ്റ്റിനു കീഴില്‍ രാധാകൃഷ്ണന്‍ ഇട്ട കമന്റ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വ്യാപക പ്രതിഷേധമാണ് ഇയാള്‍ക്കെതിരെ ഉയരുന്നത്.


Also read താരങ്ങളുടെ ആ കൂവല്‍ നിങ്ങള്‍ ഉപയോഗപ്പെടുത്തണം; സ്വയം വിമര്‍ശനത്തിന്: മാധ്യമങ്ങളുടെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി ഡോ. ബിജു


‘എല്ലാ മുസ്ലിം പെണ്‍കുട്ടികളേയും ബലാത്സംഗം ചെയ്ത് അവര്‍ക്കു കുട്ടികളെ നല്‍കണ’മെന്നാണ് രാധാകൃഷ്ണന്‍ സോഷ്യല്‍ മീഡിയയിലൂടെ ആഹ്വാനം ചെയ്തിരിക്കുന്നത്.

Image may contain: text

 

ഹിന്ദു ഹെല്‍പ്പ്ലൈന്‍ കോഡിനേറ്ററായ പ്രതീഷ് വിശ്വനാഥിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്യാംപ്രസാദ് വടകര എന്നയാള്‍ പോസ്റ്റ് ചെയ്തിരിക്കുന്നതിനു താഴെയാണ് രാധാകൃഷ്ണന്‍ ബലാത്സംഗത്തിനാഹ്വാനവുമായി കമന്റിട്ടിരിക്കുന്നത്.

‘ഹിന്ദു പെണ്‍കുട്ടിയെ കൊണ്ടുപോയി മതംമാറ്റി ഭീകരവാദത്തിലേക്കു കൊണ്ടുപോകാന്‍ ശ്രമിച്ചത് ഹൈക്കോടതി തടഞ്ഞപ്പോള്‍ അതിനെതിരെയുള്ള ബദര്‍ യുദ്ധക്കാരുടെ പോര്‍വിളി തുടരുന്നു…നിന്റെയൊക്കെ നാലുകെട്ടി നിര്‍ത്തിയിട്ടില്ലേ, അവളുമാരെ വിട്ടാല്‍ മതി ഐഎസ്സിലേക്ക്…ഹിന്ദുവിന്റെ നെഞ്ചത്തു കയറാന്‍ വരണ്ട’ എന്ന പ്രതീഷ് വിശ്വനാഥിന്റെ പോസ്റ്റിനു കീഴിലാണ് രാധാകൃഷഅണന്‍ പിള്ള കമന്റുമായെത്തിയത്.


Dont miss സിനിമയിലെ പുരുഷാധിപത്യം ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യങ്ങള്‍: വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പിന്തുണയുമായി എം.എ ബേബി


പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടവരെല്ലാം ഇദ്ദേഹത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമുദയങ്ങള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന, ബലാല്‍സംഗത്തിന് ആഹ്വാനം ചെയ്യുന്ന പ്രകോപനപരമായ പ്രസംഗത്തിന്റെ പരിധിയില്‍ വരുന്ന 153 എ അനുസരിച്ചുള്ള കുറ്റം ആണിതെന്നും ഇദ്ദേഹത്തിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യണമെന്നുമാണ് സോഷ്യല്‍ മീഡിയ ആവശ്യപ്പെടുന്നത്.