ചെന്നൈ: മുന്‍ ടെലികോം മന്ത്രി എ. രാജയുടെ വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ന്യൂഡല്‍ഹിയിലെയും ചെന്നൈയിലെയും വീടുകളിലാണ് റെയ്ഡ് നടത്തിയത്. ഇന്ന് രാവിലെ ഏഴരയോടുകൂടിയാണ് റെയ്ഡ് ആരംഭിച്ചത്.

കേസുമായി ബന്ധപ്പെട്ട മുന്‍ ടെലികോം സെക്രട്ടറിയായിരുന്ന സിദ്ധാര്‍ത്ത് ബെഹൂരിയ, രാജയുടെ പേഴ്‌സണല്‍ സെക്രട്ടറി ആര്‍ കെ. ചന്ദോലിയ, ടെലികോം അംഗം കെ. ശ്രീധര്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടെലികോം ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ. ശ്രീവാസ്തവ എന്നവരുടെ വീടുകളിലും റെയ്ഡ് നടന്നു.

തമിഴ്‌നാട്ടിലും ഡല്‍ഹിയിലുമായി എട്ട്സ്ഥലങ്ങളിലാണ് സിബിഐ റെയ്ഡ് നടക്കുന്നത്.

സ്‌പെക്ട്രം അഴിമതിയില്‍ രാജയ്ക്ക് പങ്കുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്ന് രാജ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. എ. രാജ ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പുതിയ ആരോപണം ചൊവ്വാഴ്ച പുറത്തുവന്നിട്ടുണ്ട്.