ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് അഴിമതിയുമായി ബന്ധപ്പെട്ട് ഗെയിംസ് സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡിയുടെ വീടുകളില്‍ സിബിഐ റെയ്ഡു നടത്തുന്നു. കല്‍മാഡിയുടെ ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വസതികളിലാണ് സിബിഐ ഉദ്യോഗസ്ഥര്‍ റെയ്ഡു നടത്തുന്നത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട ഡോക്യുമെന്റ്‌സ് ആണ് സി.ബി.ഐ തേടുന്നത്. കല്‍മാഡിക്കും സഹായികള്‍ക്കും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ ഏജന്‍സികള്‍ക്ക് പരാതി ലഭച്ചിരുന്നു. അദ്ദേഹത്തിന്റെ സഹായികളായ ടി.എസ് ഡര്‍ബാരി, സഞ്ജയ് മൊഹിന്‍ഡ്രോ എന്നിവര്‍ ജയിലിലാണുള്ളത്.

കല്‍മാഡിയ്‌ക്കെതിരെ ഇന്നുതന്നെ അന്വേഷണ ഏജന്‍സി എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യും.