Categories

ഡോ. രാധാകൃഷ്ണന്‍ ചുമതലയേറ്റു

ബാംഗ്ലൂര്‍ : ഐ എസ് ആര്‍ ഒയു­ടെ പുതിയ ചെയര്‍മാനായി മലയാളിയായ ഡോ കെ രാധാകൃഷ്­ണന്‍ ചുമതലയേറ്റു. ആറു വര്‍ഷം ഐ എസ് ആര്‍ ഒയു­ടെ ചെ­യര്‍­മാ­നാാ­യി­രുന്ന ഡോ ജി മാധവന്‍ നായര്‍ വിരമിക്കുന്ന ഒഴിവിലാണ് നിയ­മനം. ഐ എസ് ആര്‍ ഒ ആസ്ഥാനമായ അന്തരീക്ഷഭവനില്‍ ലളിതമായ ചടങ്ങില്‍, ഡോ ജി മാ­ധ­വന്‍ നാ­യ­ര്‍ ഡോ. രാധാകൃഷ്ണ­ന് ഉ­ത്ത­ര­വാ­ദി­ത്വ­ങ്ങള്‍ കൈമാറി .
radakrishnanഐ എ­സ് ആര്‍ ഒ യുടെ ഗവേഷണശാല­കളില്‍ 48 വര്‍ഷം ചെലവിട്ടശേഷം തികച്ചും സംതൃപ്തിയോടെയാണ് വിരമിക്കുന്നതെന്ന് മാധവന്‍ നായര്‍ പറ­ഞ്ഞു. ചന്ദ്രയാന്‍­1 തന്നെയാണ് തന്റെ ഔദ്യോഗികജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്നും അദ്ദേ­ഹം പ­റഞ്ഞു. 2003 മുതല്‍ 2009 വരെ ആറുവര്‍ഷം ചെയര്‍മാനായിരിക്കെ ചന്ദ്രയാനുള്‍പ്പെടെ 25 ബഹിരാകാശദൗത്യങ്ങളാണ് വിജയകരമായി ലക്ഷ്യം­ക­ണ്ട­താ­യി അ­ദ്ദേ­ഹം അ­വ­കാ­ശ­പ്പെ­ട്ടു.

ഐ എസ് ആര്‍ ഒ ചെയര്‍മാനാ­യി നാ­ല­മെത്തെ മലയാളി­യാ­യാണ് ഡോ.കെ.രാധാകൃ­ഷ്ണന്‍ ചുമതല­യേല്‍­ക്കു­ന്നത്. ഡോ. എം.ജി.കെ.മേനോന് ‍, ഡോ.കസ്തൂരിരംഗന്‍ ഡോ.ജി.മാധവന്‍ നായര്‍ എ­ന്നി­വ­രാ­യി നേ­രെത്തെ ഈ സ്ഥാന­ത്ത് എത്തി­യ മ­റ്റു മ­ല­യാ­ളികള്‍ . ഡോ.കെ.രാധാകൃ­ഷ്ണന്‍ വി എസ് എസ് സി യില്‍ ഏവിയോണിക്‌സ് എന്‍ജിനീയറായാണ് ഔദ്യോഗികജീവിതം തുടങ്ങിയ­ത്.

Comments are closed.