എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് : 3 പേര്‍ അറസ്റ്റില്‍
എഡിറ്റര്‍
Friday 17th February 2017 2:13pm

മുംബൈ: ബോളിവുഡ് സിനിമകളില്‍ ഉപയോഗിക്കുന്ന വ്യാജ നോട്ടുകള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്നും 2000 രൂപയുടെ 15 വ്യാജനോട്ടുകള്‍ പിടിച്ചെടുത്തു. ഗോവന്ദി പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

യഥാര്‍ത്ഥ ബാങ്ക് നോട്ടുമായി സാമ്യം തോന്നിക്കുന്ന നോട്ടുകളാണ് ഇവ. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് അച്ചടിക്കുന്ന ഭാഗത്ത് ആസാദ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് എഴുതിയിരിക്കുന്നത്. നോട്ടിന് താഴെ ദിസ് ഈ ഫോര്‍ ഫണ്‍ എന്നും എഴുതിയിട്ടുണ്ട്. സൂക്ഷ്മമായി നോക്കുന്നവര്‍ക്ക് മാത്രമേ നോട്ടുകള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറയുന്നു.

കസ്റ്റഡിയിലെടുത്തവര്‍ നിരവധി തവണ വിപണിയില്‍ വ്യാജനോട്ടുകള്‍ നല്‍കി സാധനങ്ങള്‍ വാങ്ങിയിട്ടുണ്ടെന്ന് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. ബോളിവുഡുമായി ബന്ധപ്പെട്ട ചിലര്‍ക്കും സംഘമായി ബന്ധമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.


Dont Miss ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി പ്രസീഡിയം മുന്‍ ചെയര്‍മാന്‍ മധുസൂദനന്‍; ടി.ടി.വി.ദിനകരനെയും വെങ്കിടേഷിനേയും മാറ്റി 


ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജിതു ജാദവ് എന്നയാള്‍ കഴിഞ്ഞ ദിവസം വിപണിയിലെത്തി വ്യാപാരിയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിച്ചിരുന്നു. തിരക്ക് സമയമായതിനാല്‍ തന്നെ നോട്ട് പരിശോധിക്കാന്‍ കഴിഞ്ഞിരുന്നില്ല. വൈകീട്ട് പണം എണ്ണിത്തിട്ടപ്പെടുത്തുമ്പോഴാണ് വ്യാജ നോട്ട് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ കടയില്‍ തന്നെ തൊട്ടടുത്ത ദിവസം പണവുമായി എത്തിയ ഇയാളുടെ സഹോദരനെ ഇവിടെവെച്ച് തന്ന പൊലീസ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വസുദേവ് അച്ച്‌റേക്കര്‍ എന്ന മൂന്നാമനെ പൊലീസ് പിടികൂടുന്നത്.

Advertisement