Categories

ഈമെയിലിലൂടെ വംശീയാധിക്ഷേപം: ഇന്ത്യ പ്രതിഷേധം അറിയിച്ചു

ന്യൂദല്‍ഹി: ഇന്ത്യക്കാര്‍ക്കെതിരേ വംശീയാധിക്ഷേപം പ്രചരിപ്പിക്കുന്ന ഈമെയിലിനെതിരേ ഇന്ത്യ പ്രതിഷേധം അറിയിച്ചു. സംഭവത്തില്‍ ആസ്‌ട്രേലിയന്‍ ഹൈക്കമ്മീഷണറെ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തിയിട്ടുണ്ട്. സംഭവത്തില്‍ ആസ്‌ട്രേലിയ എന്തെല്ലാം നടപടികളെടുത്തു എന്ന് വ്യക്തമാക്കണമെന്ന് ഹൈക്കമ്മീഷണര്‍ പീറ്റര്‍ വര്‍ഗ്ഗീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്്.

ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്ന ഈ-മെയിലാണ് ഇന്റനെറ്റിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തില്‍ ആസ്‌ട്രേലിയയിലെ ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. ആസ്‌ട്രേലിയയിലെ ‘ഹെറാള്‍ഡ് സണ്‍’ ആണ് ഇക്കാര്യം ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.