എഡിറ്റര്‍
എഡിറ്റര്‍
ബംഗളൂരുവില്‍ വംശീയ അതിക്രമം; കൂടുതല്‍ വെള്ളം ഉപയോഗിച്ചെന്ന് ആരോപിച്ച് അരുണാചലില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയെ കൊണ്ട് ചെരിപ്പ് നക്കിച്ചു
എഡിറ്റര്‍
Saturday 11th March 2017 1:13pm

ബെംഗളുരു: അരുണാചല്‍ പ്രദേശില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയ്ക്ക് ബെംഗളുരുവില്‍ നേരിടേണ്ടി വന്നത് കടുത്ത വംശീയ പീഡനം. വെള്ളം കൂടുതല്‍ ഉപയോഗിച്ചു എന്ന് ആരോപിച്ചു കൊണ്ട് വാടക വീടിന്റെ ഉടമസ്ഥനാണ് വിദ്യാര്‍ത്ഥിയെ ഉപദ്രവിച്ചത്. ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിദ്യാര്‍ത്ഥിയെ കൊണ്ട് തന്റെ ചെരിപ്പ് നക്കിക്കുകയും ചെരിപ്പില്‍ ചുംബിക്കാന്‍ നിര്‍ബന്ധിക്കുകയുമാണ് വീട്ടുടമസ്ഥന്‍ ചെയ്തത്.


Also Read: സമാജ് വാദി പാര്‍ട്ടി ഓഫീസിന് മുന്നില്‍ അഖിലേഷിനൊപ്പം സ്ഥാപിച്ചിരുന്ന രാഹുല്‍ ഗാന്ധിയുടെ കട്ടൗട്ട് അപ്രത്യക്ഷമായി ; പകരം മുലായത്തിന്റെ കട്ടൗട്ട്


ക്രൈസ്റ്റ് സര്‍വ്വകലാശായിലെ നാലാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ഹിഗിയോ ഗുന്‍ടെയ്ക്കാണ് വീട്ടുടമയില്‍ നിന്ന് ദുരനുഭവം ഉണ്ടായത്. വിവരമറിഞ്ഞ് ഹിഗിയോയുടെ മാതാവ് ബെംഗളുരുവിലേക്ക് തിരിച്ചു. സംഭവം നടക്കുമ്പോള്‍ വീട്ടുടമയായ ഹേമന്ത് കുമാര്‍ മദ്യപിച്ചിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

തന്നെ മര്‍ദ്ദിച്ച ശേഷവും വീട്ടുടമ നിര്‍ത്തിയില്ലെന്നും അയാളുടെ ഷൂസ് നക്കി വൃത്തിയാക്കാനും ചുംബിക്കാനും നിര്‍ബന്ധിച്ചുവെന്നും ഹിഗിയോ പറഞ്ഞു. ‘അത്രയും നേരം അയാള്‍ എന്നെ തല്ലിക്കൊണ്ടിരിക്കുകയായിരുന്നു. കൂടുതല്‍ അടി വാങ്ങാന്‍ കഴിയാതായപ്പോള്‍ വേറെ വഴിയില്ലാതെ എനിക്കത് ചെയ്യേണ്ടി വന്നു. ഇതൊക്കെ കഴിഞ്ഞ് എന്നെ വീട്ടില്‍ നിന്നും ഇറക്കിവിടുകയും ചെയ്തു. മൂന്നാം നിലയില്‍ നിന്നും എന്റെ ട്രോളി താഴേക്ക് എറിയുകപോലും ചെയ്തു. തീര്‍ത്തും അപമാനകരമായിരുന്നു. ഇതെല്ലാം.’ ഹിഗിയോ പറയുന്നു.


Don’t Miss: ‘വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക’; രാംഗോപാല്‍ വര്‍മ്മയുടെ സ്ത്രീ വിരുദ്ധ ട്വീറ്റിന് മറുപടിയുമായി സണ്ണി ലിയോണ്‍


ഈ മാസം 6ആം തിയ്യതിയാണ് സംഭവമുണ്ടായത്. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുകയാണെന്ന് സൗത്ത് ഈസ്റ്റ് പോലീസ് ഡി.സി.പി എം.ബി ബൊറാലിംഗയ്യ പറഞ്ഞു. ഹിഗിയോയുടെ പരാതിയില്‍ കേസെടുത്തു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Advertisement