എഡിറ്റര്‍
എഡിറ്റര്‍
‘കരങ്ങള്‍ ശുദ്ധിയാക്കുന്ന യന്ത്രത്തിനും കറുപ്പ് അശുദ്ധമോ?’; സോഷ്യല്‍ മീഡിയയില്‍ വൈറലായി ഡിസ്‌പെന്‍സറിന്റെ വര്‍ണ്ണവിവേചനം, വീഡിയോ കാണാം
എഡിറ്റര്‍
Sunday 20th August 2017 10:27pm

യന്ത്രങ്ങള്‍ക്ക് കറുപ്പും വെളുപ്പും വേറെ വേറെയാകുമോ? യന്ത്രങ്ങള്‍ക്ക് വര്‍ണവിവേചനമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയുമോ? വിശ്വസിക്കാന്‍ പ്രയാസമാണെങ്കില്‍ തെളിവ് നല്‍കാം. കൈകഴുകാനുള്ള ഡിസ്‌പെന്‍സറിന്റെ വര്‍ണ്ണ വിവേചനത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്.

വെളുത്തനിറമുള്ള കൈയിലേക്ക് വീണ സോപ്പ് ഒരു കറുത്ത കൈയില്‍ ലഭിക്കാത്തതാണ് വീഡിയോയില്‍ കാണുന്നത്. സംഭവത്തില്‍ കൗതുകം തോന്നിയ ആള്‍ ഇത് പലവട്ടം പരീക്ഷിച്ച് നോക്കുകയും അതിനുശേഷം വീഡിയോ എടുത്ത് ട്വീറ്ററില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

വെളുത്ത നിറത്തിലുള്ള കൈ ഡിസ്പെന്‍സറിനു നേരെ നീളുകയും അതിലേക്ക് സോപ്പ് വീഴുകയും ചെയ്യുന്നു. തുടര്‍ന്ന് കറുത്ത നിറത്തിലുള്ള കൈ നീട്ടിയപ്പോള്‍ സോപ്പ് ലഭിച്ചില്ല. തുടര്‍ന്ന് കൈ വെളുത്ത ടൗവ്വലില്‍ പൊതിഞ്ഞു നീട്ടിയപ്പോള്‍ സോപ്പ് വീഴുന്നതുമാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണുന്നത്.

ഈ വീഡിയോ ട്വിറ്ററില്‍ റിക്കാര്‍ഡുകള് ഭേദിച്ച് മുന്നേറുകയാണ്. 2 ലക്ഷം ലൈക്കുകളും 1.4 ലക്ഷം ട്വീറ്റുകളുമാണ് ഓഗസ്റ്റ് 16ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ ലഭിച്ചത്.

2015-ല്‍ അറ്റലാന്റയിലെ ഒരൂ ഹോട്ടലില്‍ നിന്നും സമാനമായ വീഡിയോ പുറത്ത് വന്നിരുന്നതായി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

എന്നാല്‍, ഇത് സെന്‍സറിന്റെ പ്രശ്നമാണ് അല്ലാതെ ഒരു സാമൂഹിക പ്രശ്നമെല്ലെന്നും, ഇത് ലൈറ്റിന്റെയോ സ്‌കാനറിന്റെയോ പ്രശ്നമാണെന്നാണ് ചിലരുടെ അഭിപ്രായം.

Advertisement