എഡിറ്റര്‍
എഡിറ്റര്‍
റാസ് 3 പറയുന്നത് വിക്രം ഭട്ടിന്റെയും അമീഷാ പട്ടേലിന്റെയും പ്രണയകഥ
എഡിറ്റര്‍
Monday 6th August 2012 12:37pm

ന്യൂദല്‍ഹി : റാസ് സീരീസിലെ മൂന്നാമത്തെ ചിത്രമായ റാസ് 3 യില്‍ പറയുന്നത് സംവിധായകന്‍ വിക്രം ഭട്ടിന്റെയും അമീഷാ പട്ടേലിന്റെയും പ്രണയകഥ! ബിപാഷാ ബസു, ഇമ്രാന്‍ ഹാഷ്മി, ഇഷാ ഗുപ്ത എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മഹേഷ് ഭട്ടും മുകേഷ് ഭട്ടും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Ads By Google

മൂന്ന് പേരുടെ ജീവിതത്തില്‍ നടന്ന യഥാര്‍ത്ഥ കഥയാണ് ചിത്രത്തിന്റെ പ്രമേയമെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയത് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ മഹേഷ് ഭട്ടാണ്.

തന്റെ കരിയറിന് വേണ്ടി നായകനെ ഉപയോഗിക്കുന്ന നായികയുടെ കഥയാണ് റാസ് 3. ഇത് വിക്രമിന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതാണ്. മഹേഷ് ഭട്ട് പറയുന്നു. അത് അമീഷാ പട്ടേലാണോ എന്ന ചോദ്യത്തിന് അതേ എന്നായിരുന്നു മഹേഷിന്റെ മറുപടി.

2002 ല്‍ പുറത്തിറങ്ങിയ ‘ആപ് മുജേ അച്ഛേ ലഗ്‌നേ ലഗീ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ചാണ് അമീഷയും വിക്രമും കണ്ടുമുട്ടുന്നത്. പിന്നീട് കൂടിക്കാഴ്ച്ചകള്‍ പതിവാകുകയും ഇരുവരും പ്രണയത്തിലാവുകയും ചെയ്തു. ഈ ബന്ധം രണ്ടുപേരുടേയും കുടുംബവഴക്കുകളായി മാറുകവരെ ചെയ്തിരുന്നു. എന്നാല്‍ 2008 ഇരുവരും പിരിയുകയും ചെയ്തു.

എന്തായാലും റാസ് 3 ല്‍ ബിപാഷ അവതരിപ്പിക്കുന്ന കഥാപാത്രം ജീവിതത്തില്‍ അമീഷാ പട്ടേലിന്റേതാണെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. തന്റെ പൂര്‍വ്വ കാമുകിയെ തിരിച്ചുപിടിക്കാനുളള വിക്രമിന്റെ പ്രയത്‌നം പാഴാവുമോയെന്ന് സിനിമ കണ്ടതിന് ശേഷം പറയാം.

ഇത്രയും കോലാഹലങ്ങളൊക്കെയുണ്ടായിട്ടും അമീഷാ പട്ടേല്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ല.

Advertisement