എഡിറ്റര്‍
എഡിറ്റര്‍
റാസ് 3: ബോളീവുഡിന്റെ ഭീകരമുഖം
എഡിറ്റര്‍
Friday 10th August 2012 12:17pm

മുംബൈ : റിലീസിങ്ങിന് മുമ്പേ വാര്‍ത്തകളില്‍ ഇടം നേടിക്കൊണ്ടിരിക്കുകയാണ് വിക്രം ബട്ടിന്റെ റാസ് 3. സിനിമയില്‍ പറയുന്നത് വിക്രം ബട്ടിന്റേയും ബോളീവുഡ് നടി അമീഷാ പട്ടേലിന്റേയും കഥയാണെന്നായിരുന്നു മുമ്പ് കേട്ടിരുന്നത്. ഇപ്പോഴിതാ കേള്‍ക്കുന്നു, ചിത്രത്തില്‍ ബിപാഷാ ബസുവിന്റെ ജീവിതവും പറയുന്നുണ്ടെന്ന്.

Ads By Google

ഡേര്‍ട്ടി പിക്ചര്‍ മുതല്‍ കരീന കപൂറിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹിറോയിന്‍ വരെയുള്ള ചിത്രങ്ങള്‍ പറയുന്ന സിനിമാലോകത്തെ നടിമാരുടെ കഥയാണത്രേ റാസ് 3 യിലും പറയുന്നത്.

ബിപാഷാ ബസു, ഇഷാ ഗുപ്ത എന്നീ നടിമാരിലൂടെ പറയുന്ന കഥയില്‍ ഇമ്രാന്‍ ഹാഷ്മി സംവിധായകന്റെ വേഷത്തിലെത്തുന്നു.

ഹൊററും ബ്ലാക്ക് മാജിക്കുമൊക്കെയാണ് ചിത്രത്തിലുള്ളതെങ്കിലും ബോളീവുഡിന്റെ യഥാര്‍ത്ഥ മുഖവും സിനിമയില്‍ കാണിക്കുന്നുണ്ടെന്നാണ് വിക്രം ബട്ട് പറയുന്നത്.

ചിത്രത്തില്‍ ബിപാഷയുടെ ജീവിതത്തെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ടത്രേ. പത്ത് വര്‍ഷം മുമ്പുള്ള ബിപാഷയുടെ ബോളൂവുഡ് അരങ്ങേറ്റവും തുടര്‍ന്ന് നടി നേരിട്ട പ്രതിസന്ധികളുമാണത്രേ സിനിമയില്‍ പറയുന്നത്.

സെപ്തംബര്‍ 7 നാണ് ചിത്രം പുറത്തിറങ്ങുന്നത്. എന്തായാലും അതുവരെ കാത്തിരിക്കാം, ചിത്രം പറയുന്നത് വിക്രമിന്റെയും അമീഷയുടേയും കഥയാണോ അതോ ബിപാഷയുടെ ജീവിതമാണോ എന്നറിയാന്‍.

Advertisement