എഡിറ്റര്‍
എഡിറ്റര്‍
റാസ് 3 യുടെ ആദ്യ ദിവസങ്ങളിലെ നെറ്റ് വാല്യൂ 11.05 കോടി
എഡിറ്റര്‍
Sunday 9th September 2012 12:36pm

ബോളിവുഡില്‍ സിനിമകള്‍ റിലീസാവും മുന്‍പ് തന്നെ അതിന്റെ ഏകദേശ നിലവാരത്തെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ വരാറുണ്ട്. അത്തരത്തില്‍ ഏറെ പ്രതീക്ഷയോടെ ബോളിവുഡ് കാത്തിരുന്ന ചിത്രമായിരുന്നു വിക്രം ഭട്ട്- ബിപാഷ ബസു ടീമിന്റെ റാസ് 3.

പ്രതീക്ഷകള്‍ ഒട്ടും തെറ്റിക്കാത്തതാണ് റാസ് 3 യുടെ ആദ്യ ദിവസങ്ങളിലെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.. ചിത്രം റിലീസ് ചെയ്ത ദിവസം 58 ലക്ഷവും അതിന്റെ പിറ്റേദിവസം 10.41 ലക്ഷവുമായി മൊത്തം 11.05 കോടിയുടെ നെറ്റ് വാല്യൂവാണ് പടം നേടിയെടുത്തത്.

Ads By Google

റാസ് ത്രീ മികച്ച തുടക്കം തന്നെയാണ് നടത്തിയിരിക്കുന്നതെന്നാണ് സിനിമാ നിരീക്ഷകരുടെ അഭിപ്രായം.  ചിത്രം പൊതുവെ പ്രേക്ഷകര്‍ക്കിടയില്‍ ചലനങ്ങളുണ്ടാക്കിയിട്ടുണ്ടെങ്കിലും ചില ഭാഗത്തുനിന്നും ചിത്രത്തിന്റെ നിലവാരത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ബിപാഷാ ബസു, ഇഷാ ഗുപ്ത എന്നീ നടിമാരിലൂടെ പറയുന്ന കഥയില്‍ ഇമ്രാന്‍ ഹാഷ്മി സംവിധായകന്റെ വേഷത്തിലാണ് എത്തുന്നത്.
ഹൊററും ബ്ലാക്ക് മാജിക്കുമൊക്കെയാണ് ചിത്രത്തിലുള്ളതെങ്കിലും ബോളീവുഡിന്റെ യഥാര്‍ത്ഥ മുഖവും സിനിമയില്‍ കാണിക്കുന്നുണ്ട്.

Advertisement