Categories

‘രാ വണ്‍’ എത്തുന്നത് 3,500 തിയ്യേറ്ററുകളില്‍

ഷാരൂഖിന്റെ സ്വപ്‌നചിത്രമാണ് രാ വണ്‍. അതിനുവേണ്ടി നടന്‍ നടത്തിയ ഗ്രാന്റ് പ്രമോഷനൊക്കെ നമ്മള്‍ കണ്ടതാണ്. പ്രതിബന്ധങ്ങളൊക്കെ തരണം ചെയ്ത് റാ വണ്‍ ഈ ദീപാവലിക്ക് തിയ്യേറ്ററുകളിലെത്തുകയാണ്. ബജറ്റിന്റെ കാര്യത്തിലും പ്രമോഷന്റെ കാര്യത്തിലും റെക്കോര്‍ഡിട്ട രാ വണ്‍ റിലീസിങ്ങിന്റെ കാര്യത്തില്‍ പുതിയ റെക്കോര്‍ഡ് ഇടുകയാണ്. ലോകമെമ്പാടുമുള്ള 5000ത്തോളം തിയ്യേറ്ററുകളിലാണ് റാ വണ്‍ റിലീസ് ചെയ്യുന്നത്.

ബോളിവുഡ് കണ്ടതില്‍ വച്ച് ഏറ്റവും ഗ്രാന്റ് റിലീസാണിത്. ഇന്ത്യയില്‍മാത്രം 3,500 തിയ്യേറ്ററുകളിലാണ് റാവണ്‍ പ്രദര്‍ശിപ്പിക്കുന്നത്. സല്‍മാന്റെ ബോഡിഗാര്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ 30% അധികമാണിത്.

ഹേമമാലിനിയുടെ ടെല്‍ മീ ഒ ഖുദാ, ദമാദമം എന്നിവയാണ് ബോളിവുഡിലെ മറ്റ് റിലീസുകള്‍. ചെറിയൊരു സ്‌പെയ്‌സ് മാത്രമേ രാ വണ്‍ ഈ ചിത്രങ്ങള്‍ക്ക് ഒഴിച്ചിട്ടിട്ടുള്ളൂ.

ഷാരൂഖിന്റെ ദിപാവലി ട്രാക്ക് റെക്കോര്‍ഡ് 100%മാണെന്ന് ബിഗ് സിനിമാസിന്റെ ആഷിക് സക്‌സേന പറയുന്നു. അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ച തിയ്യേറ്ററുകളെല്ലാം ഇതിനകം ഹൗസ് ഫുള്‍ ആയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് രാ വണ്‍ ചിത്രീകരണം നീളുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ 1 കോടി രൂപ കോടതിയില്‍ കെട്ടിവെച്ചാല്‍ റിലീസുമായി മുന്നോട്ടുപോകാമെന്ന് കോടതി നിര്‍ദേശിച്ചതാണ് രാ വണിന് ആശ്വാസമായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.