എഡിറ്റര്‍
എഡിറ്റര്‍
മോഡിയെ തിരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ആര്‍.എസ്.എസ്
എഡിറ്റര്‍
Wednesday 12th June 2013 3:47pm

ram-madhav

ന്യൂദല്‍ഹി: മോഡിയെ തിരഞ്ഞെടുപ്പ് കമ്മിറ്റി അധ്യക്ഷനായി തിരഞ്ഞെടുത്തതില്‍ പങ്കില്ലെന്ന് ആര്‍.എസ്.എസ്. ബി.ജെ.പിയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടിട്ടില്ലെന്നും ആര്‍.എസ്.എസ് വക്താവ് രാം മാധവ് പറഞ്ഞു.

എല്‍.കെ.അഡ്വാനിയുടെ രാജിയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ അടഞ്ഞ അധ്യായമാണ്. നരേന്ദ്രമോഡിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ചത് ബിജെപിയുടെ മാത്രം തീരുമാനമാണ്.

Ads By Google

അതില്‍ ആര്‍.എസ്.എസിന് യാതൊരു വിധത്തിലുള്ള പങ്കുമില്ല. എന്നാല്‍ അത്തരത്തിലാണ് പല വാര്‍ത്തകളും വരുന്നത്. അതിനൊന്നും യാതൊരു അടിസ്ഥാനവുമില്ലെന്നേ പറയാന്‍ കഴിയുകയുള്ളൂ.

ജനങ്ങളുടെ പ്രതീക്ഷയെ മാനിച്ചും പാര്‍ട്ടിയുടെ നല്ല ഭാവിക്കും വേണ്ടിയാകാം മോഡിയെ തിരഞ്ഞെടുത്തത്. ഇതില്‍ ആര്‍.എസ്.എസ് ഇടപെട്ടിട്ടില്ല.

അദ്വാനിയെപ്പലുള്ള നേതാക്കളെ ആര്‍.എസ്.എസ് ഉപദേശിച്ചിട്ടുണ്ടാകാം. എന്നാല്‍ അത് പ്രശ്‌നത്തില്‍ നേരിട്ടുള്ള ഇടപെടലായി കാണേണ്ടതില്ലെന്നും ആര്‍.എസ്.എസ് പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ക്ക് ഉപദേശം ആവശ്യമുള്ള ഘട്ടങ്ങളില്‍ ആര്‍.എസ്.എസ് അതു നല്‍കുന്നുണ്ട്. അവരുടെ ആവശ്യപ്രകാരം മാത്രമാണ് അത്. അല്ലാതെ ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങളിലുള്ള കൈകടത്തലല്ല അത്.

അവരുടെ ആഭ്യന്തര കാര്യം തീരുമാനിക്കുന്നത് അവര്‍ മാത്രമാണ് അതില്‍ ആര്‍.എസ്.സിന് പങ്കില്ല. ഞങ്ങളോട് അഭിപ്രായം ചോദിക്കുന്നിടത്ത് അത് പറയാറുണ്ടെന്നും രാം മാധവ് പറഞ്ഞു.

Advertisement