എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.എസ് തീവ്രവാദം വളര്‍ത്തുന്നു: സുശീല്‍ കുമാര്‍ ഷിന്‍ഡെ
എഡിറ്റര്‍
Sunday 20th January 2013 2:13pm

ജയ്പൂര്‍: രാജ്യത്ത് ആര്‍.എസ്.എസ് ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ. ആര്‍.എസ്.എസ് ബി.ജെ.പി പരിശീലന ക്യാമ്പുകളില്‍ നടക്കുന്നത് തീവ്രവാദപരിശീലനമാണെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ആര്‍.എസ്.എസ്-ബി.ജെ.പി പരിശീലക്യാമ്പുകള്‍ ഹിന്ദു തീവ്രവാദം വളര്‍ത്തുകയാണ്. രാജ്യത്ത് സ്‌ഫോടനങ്ങള്‍ നടത്തിയ ശേഷം അവ ന്യൂനപക്ഷങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുകയാണ്.

മലേഗാവ്, മക്ക മസ്ജിദ് സ്‌ഫോടനങ്ങള്‍ ഇതിന് ഉത്തമ ഉദാഹരണമാണെന്നും ഷിന്‍ഡെ പറഞ്ഞു. എ.ഐ.സി.സി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാലേഗാവ് സ്‌ഫോടനത്തെ കുറിച്ചും മക്ക മസ്ജിദ് സ്‌ഫോടനത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ സ്‌ഫോടനത്തിന് പിന്നില്‍ ആര്‍.എസ്.എസിനുള്ള പങ്ക് വ്യക്തമായതാണ്.

ഇതിന്റെ എല്ലാ തെളിവും കേന്ദ്ര സര്‍ക്കാരിന്റെ പക്കലുണ്ട്. ബി.ജെ.പിയുടേയും ആര്‍.എസ്.എസിന്റേയും പരിശീലന ക്യാമ്പുകള്‍ ഹിന്ദുത്വ തീവ്രവാദം വളര്‍ത്തുന്നുവെന്നത് ആശങ്കാജനകമാണെന്നും ഷിന്‍ഡെ പറഞ്ഞു.

അതേസമയം സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നാണ് ബി.ജെ.പിയുടെ പ്രതികരണം. അതേസമയം ഷിന്‍ഡെയുടെ പ്രസ്താവന രാഷ്ട്രീയ മണ്ഡലത്തില്‍ ചര്‍ച്ചയാകുമെന്നതില്‍ സംശമില്ല.

ഇതിന് മുന്‍പ് പി.ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്ന സമയത്തും ആര്‍.എസ്.എസിന് തീവ്രവാദത്തിനുള്ള പങ്കിനെ കുറിച്ച് വ്യക്തമാക്കിയിരുന്നു.  മക്ക സ്‌ഫോടനവും മാലേഗാവ് സ്‌ഫോടനവും നടത്തിയതിന് പിന്നില്‍ ആര്‍.എസ്.എസിന് പങ്കുള്ളതായി സംശയമുണ്ടെന്നായിരുന്നു അന്ന് ചിദംബരം വ്യക്തമാക്കിയത്.

മക്ക മലേഗാവ് സംജോതാ എക്‌സ്പ്രസ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ ബന്ധമുള്ള ആളുകളെ അന്ന് അറസ്റ്റ് ചെയ്തിരുന്നു.

Advertisement