എഡിറ്റര്‍
എഡിറ്റര്‍
ആര്‍.എസ്.സി മക്ക സോണ്‍ പ്രതിനിധി സമ്മേളനം സമാപിച്ചു
എഡിറ്റര്‍
Friday 1st February 2013 4:12pm

മക്ക: രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍.എസ്.സി) മക്ക സോണ്‍ കൗണ്‍സില്‍ മീറ്റും പ്രതിനിധി സമ്മേളനവും സമാപിച്ചു.ഗസ്സ വാദിസ്സലാം ഹാളില്‍ നടന്ന പരിപാടിയില്‍ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുക്കുകയും ചെയ്തു.

Ads By Google

ഷംസുദ്ധീന്‍ സഖാഫി പത്തപ്പിരിയം (ചെയര്‍മാന്‍), എഞ്ചി: മുനീര്‍ വാഴക്കാട് (ജനറല്‍ കണ്‍വീനര്‍), അബ്ദുസ്സമദ് പെരിമ്പലം (ഫിനാന്‍സ് കണ്‍വീനര്‍),ഹസ്സന്‍ സഖാഫി മുക്കം,അബ്ദുല്‍ ഗഫൂര്‍ മുസ്ലിയാര്‍ പുല്പറ്റ( വൈസ് ചെയര്‍മാന്‍),യഹ്’യ അസ്ഫലി പന്നൂര്‍,സിറാജ് വില്ല്യാപള്ളി(കണ്‍വീനര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

നാഷണല്‍ കൗണ്‍സിലര്‍മാരായി അഹമ്മദ് മീറാന്‍ സഖാഫി ,എഞ്ചി: നജീം തിരുവനന്തപുരം ,അഷറഫ് ചേരൂര്‍ എന്നിവരെ തെരെഞ്ഞെടുത്തു.

ഐ.സി.എഫ് പ്രസിഡണ്‍് എല്‍.കെ.മൊയിതീന്‍ കുട്ടി ഫൈസിയുടെ പ്രാര്‍ത്ഥനയൊടെ തുടക്കംകുറിച്ച പരിപാടി ഗള്‍ഫ് ചപ്റ്റര്‍ കള്‍ചറല്‍ കണ്‍വീനര്‍ അബ്ദുല്‍ ജലീല്‍ ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

സോണിന് കീഴില്‍ നിലവില്‍ വന്ന എട്ടു യൂണിറ്റുകളുടെയും, കൗണ്‍സില്‍ സംഗമങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം നടന്ന സോണ്‍ കൗണ്‍സിലേഴ്‌സ് മീറ്റില്‍ നമ്മുടെ യൂണിറ്റുകള്‍ എന്ന സെഷന്‍ അദ്ദേഹം അവതരിപ്പിച്ചു. റിട്ടേണിംഗ് ഒഫീസര്‍ അബ്ദുന്നാസിര്‍ അന്‍വരി തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. മീറാന്‍ സഖാഫി പുകയൂര്‍ അധ്യ്ക്ഷത വഹിച്ചു . അബ്ദുസ്സമദ് പെരിമ്പലം സ്വാഗതവും യഹ്‌യ അസഫലി നന്ദിയും പറഞ്ഞു.

Advertisement