കുവൈത്ത്: വിദ്യാര്‍ഥികളുടെ യൂണിഫോം ഏകീകരണത്തിന്റെ മറവില്‍ പകല്‍ കൊള്ള നടത്താനുള്ള ഇന്ത്യന്‍ കമ്മ്യണിറ്റി സ്‌കൂള്‍ മാനേജ്‌മെന്റിന്റെ നടപടിയില്‍ കുവൈത്ത് ആര്‍.എസ്.സി പ്രതിഷേധം രേഖപ്പെടുത്തി.

Ads By Google

അഞ്ചു ദിനാറിന് വിപണിയില്‍ ലഭ്യമായ യൂണിഫോം തുണിക്ക് 30 ഉം 35 ഉം ദീനാര്‍ വരെ ഈടാക്കുകയും സ്‌കൂളില്‍ നിന്ന് തന്നെ വാങ്ങണമെന്ന് വാശി പിടിക്കുകയും ചെയ്യുന്നത് കാടത്തമാണ്.

മുതിര്‍ന്ന പെണ്‍കുട്ടികള്‍ പാന്റ്‌സും ഷര്‍ട്ടും ധരിക്കണമെന്ന തീരുമാനം അനുവധിക്കില്ല. പ്രവാസി ഇന്ത്യക്കാരുടെ ഉന്നതി ലക്ഷ്യമിട്ട് ആരംഭിച്ച സ്‌കൂള്‍ ഇന്ന് സ്ഥാപിത ലക്ഷ്യത്തില്‍ നിന്നും മാറി കച്ചവട താത്പര്യക്കാരുടെ കരങ്ങളിലമര്‍ന്നിരിക്കുകയാണ്.

ഇത് തിരിച്ചറിഞ്ഞ് മാനേജ്മന്റ് നടപടികള്‍ക്കെതിരെ രക്ഷിതാക്കളും ഇന്ത്യന്‍ സമൂഹവും രംഗത്തിറങ്ങണം. അബ്ദുല്‍ ലതീഫ് സഖാഫി, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, സമീര്‍ മുസ് ല്യാര്‍, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്‍ി സംബന്ധിച്ചു.