എഡിറ്റര്‍
എഡിറ്റര്‍
ആര്‍ എസ് സി കുവൈത്ത് സിറ്റി സോണ്‍ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച
എഡിറ്റര്‍
Thursday 3rd January 2013 10:41am

കുവൈത്ത് സിറ്റി: രിസാല സ്റ്റഡി സര്‍ക്കിള്‍ കുവൈത്ത് സിറ്റി സോണ്‍ പ്രതിനിധി സമ്മേളനം ജനുവരി നാല് വെള്ളിയാഴ്ച കാലത്ത് എട്ട് മുപ്പത് മുതല്‍ വൈകു മൂന്ന് മുപ്പത് വരെ സിറ്റി മന്ന സല്‍വ റസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ നടക്കും.

Ads By Google

പതിനാല് യൂണിറ്റുകളില്‍ വ്യവസ്ഥാപിതമായി നടന്ന മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിനിധി സമ്മേളനങ്ങള്‍ക്കും ശേഷമാണ് സോണ്‍ പ്രതിനിധി സമ്മേളനം നടക്കുന്നത്.

യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരായിരിക്കും സമ്മേളന പ്രതിനിധികള്‍. ആര്‍ എസ് സി സിറ്റി സോണ്‍ ചെയര്‍മാന്‍ സമീര്‍ മുസ്‌ല്യാരുടെ അധ്യക്ഷതയില്‍ ഐ സി എഫ് സിറ്റി മേഖല പ്രസിഡണ്ട് കോയ സഖാഫി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ആര്‍ എസ് സി നാഷണല്‍ കമ്മറ്റി അംഗം റഫീഖ് കൊച്ചനൂര്‍ ക്ലാസെടുക്കും. അബ്ദുല്‍ ലതീഫ് സഖാഫി റിട്ടേര്‍ണിംഗ് ഓഫീസറായിരിക്കും. സയ്യിദ് അബ്ദുല്ല ബുഖാരി, അബ്ദുല്ല വടകര, മുഹമ്മദ് ബാദുഷ മുട്ടന്നൂര്‍, ശുഐബ് മുട്ടം, ഫസല്‍ തെന്നല, മിസ്അബ് വില്ല്യാപ്പള്ളി, സാദിഖ് കൊയിലാണ്ടി സംബന്ധിക്കും.

Advertisement