തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് മുന്‍ചെയര്‍മാന്‍ ആര്‍.രാമഭദ്രന്‍ നായര്‍ അന്തരിച്ചു. അള്‍ഷിമേഴ്‌സ് രോഗബാധിതനായിരുന്നു അദ്ദേഹം. ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട അദ്ദേഹത്തെ അസുഖത്തെ തുടര്‍ന്ന് സുപ്രീംകോടതി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

1992ല്‍ ഒരു അപകടത്തില്‍പ്പെട്ടാണ് അദ്ദേഹത്തിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചത്. ഇടമലയാര്‍ പ്രത്യേക കോടതി ശിക്ഷ വിധിച്ചപ്പോള്‍ ഒരു ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

Subscribe Us:

1982 മുതല്‍ 84 വരെ വൈദ്യുതിബോര്‍ഡ് ചെയര്‍മാനായിരുന്നു. തുടര്‍ന്ന് കെ.എസ്.ഐ.ഡി.സിയില്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരുന്നു. 1987ല്‍ ആണു വിരമിച്ചത്.

മായ രാമഭദ്രനാണ് ഭാര്യ . പരേതനായ സതീഷ്  .ആര്‍.നായര്‍, സുനില്‍ ആര്‍. നായര്‍ ഡോ.അനൂപ് ആര്‍.നായര്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് മൂന്നിന് തൈക്കാട് ശാന്തികവാടത്തില്‍.

MALAYALAM NEWS

KERALA NEWS IN ENGLISH