എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മിയുമായി സഹകരിക്കാന്‍ ആര്‍.എം.പി; സഖ്യത്തിനില്ല ലയനത്തിനെന്ന് ആം ആദ്മി
എഡിറ്റര്‍
Sunday 12th January 2014 9:39pm

rmp--aap

കോഴിക്കോട്: കേരളത്തില്‍ ആം ആദ്മി- ആര്‍.എം പി സഖ്യമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഇരു പാര്‍ട്ടികളുടേയും വക്താക്കള്‍.

ആര്‍.എം.പി- ആം ആദ്മി സഖ്യമില്ലെന്നും സഹകരണം പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തതെന്നും ആര്‍.എം.പി വ്യക്തമാക്കി.

അതേ സമയം തങ്ങളുമായി സഖ്യമുണ്ടാക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ലെന്നും തങ്ങളുമായി ലയിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി.

ഏതെങ്കിലും പാര്‍ട്ടിയുമായി ലയനത്തിനുണ്ടെങ്കില്‍ അത് ദേശീയ തലത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ജനങ്ങളുടെ അഭിപ്രായം തേടുമെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് മനോജ് പദ്മനാഭന്‍ പറഞ്ഞു.

ഇടത് ജനകീയ ബദലിനായി ആം ആദ്മി പാര്‍ട്ടിയുമായി കൈകോര്‍ക്കുമെന്ന് റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതൃത്വം നേരത്തേ വ്യക്തമാക്കിയിരുന്നു.

തിരഞ്ഞെടുപ്പില്‍ ഇരു പാര്‍ട്ടികളും യോജിച്ച് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിയ്ക്കാന്‍ ധാരണയായെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ആര്‍.എം.പി നിരവധി ജനകീയ സമരങ്ങള്‍ ഏറ്റെടുത്തു നടത്തിയിട്ടുണ്ടെന്നും അത്തരത്തിലുള്ള ജനകീയ സമരങ്ങളില്‍ ഒന്നിച്ചു നില്‍ക്കാനും അഴിമതിക്കും കോര്‍പറേറ്റ് ശക്തികള്‍ക്കും എതിരെ പോരാടാനും ഇത്തരം പാര്‍ട്ടികളുമായുള്ള സമര മുന്നേറ്റം അനിവാര്യമാണെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ പറഞ്ഞിരുന്നു.

Advertisement