ന്യൂദല്‍ഹി : ഉത്തര്‍പ്രദേശില്‍ ഒ.ബി.സി സംവരണത്തില്‍ പ്രതിഷേധിച്ച് ആര്‍.എല്‍.ഡി ദേശീയ ജനറല്‍ സെക്രട്ടറി ഷാഹിദ് സിദ്ദീക്കി രാജിവെച്ചു. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നാലര ശതമാനം മാത്രം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി.

സിദ്ദീക്കിയുടെ രാജി കോണ്‍ഗ്രസ്സും രാഷ്ട്രീയ ലോക് ദളും തമ്മിലുണ്ടാക്കിയ സഖ്യത്തിന് തിരിച്ചടിയായേക്കും. പിന്നോക്ക വിഭാഗങ്ങള്‍ക്കുളള 27 ശതമാനം സംവരണത്തിനുള്ളില്‍ ന്യൂനപക്ഷങ്ങള്‍ക്ക് നാലരശതമാനം നീക്കിവെയ്ക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്.

Subscribe Us:

മുസ്ലീംങ്ങള്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിക്കണമെന്നാണ് രംഗനാഥ മിശ്ര കമ്മീഷന്‍ ആവശ്യപ്പെട്ടത്. മറ്റ് ന്യൂനപക്ഷങ്ങള്‍ക്ക്് അഞ്ചു ശതമാനവും. എന്നാല്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമായി നാലര ശതമാനമാണ് അനുവദിച്ചത്

ഇതിലൂടെ മുസ്ലീംങ്ങളെ പരിഹസിക്കുകയാണ് കോണ്‍ഗ്രസ് ചെയ്തത്. രാഷ്ട്രീയ വഞ്ചന കാട്ടിയ കോണ്‍ഗ്രസുമായി സഖ്യമുള്ള ആര്‍.എല്‍.ഡിയില്‍ തുടരാന്‍ കഴിയില്ലെന്ന്  പറഞ്ഞാണ് സിദ്ദീക്കി രാജി വെച്ചത്.