ന്യൂദല്‍ഹി: കനത്ത സുരക്ഷയിലാണ് രാജ്യം 2010ലെ റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. രാജ്യത്തിനെതിരെ ഭീകരാക്രമണമുണ്ടാകുമെന്ന് ഭീഷണിയുയര്‍ന്ന സാഹചര്യത്തില്‍ കന്ന സുരക്ഷ സന്നാഹങ്ങളാണൊരുക്കിയിട്ടുള്ളത്. പരേഡ് വഴികളിലെല്ലാം ഷോര്‍ട്ട് സര്‍ക്യൂട്ട് ക്യാമറകള്‍ ഒരുക്കിയിട്ടുണ്ട്.

രാജ്പഥ് മുതല്‍ റെഡ്‌ഫോര്‍ട്ട് വരെ വന്‍ സുരക്ഷാ വലയത്തിലാണ്. പരേഡ് വഴിയില്‍ 15,000 സുരക്ഷാ സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. ദല്‍ഹിയിലേക്കുള്ള എല്ലാ അിര്‍ത്തികളും ഇന്നലെ രാത്രി തന്നെ അടച്ചിരുന്നു. വിജയ് ചൗക്ക് രാജ്പത്, ഇന്ത്യാഗേറ്റ്, തിലക് മാര്‍ഗ്, തിലക് ബ്രിഡ്ജ്, രാംചരണ്‍ അഗര്‍വാള്‍ ചൗക്ക്, ബഹദൂര്‍ഷാ സഫര്‍മാര്‍ഗ്, സുഭാഷ് മാര്‍ഗ്, റെഡ്‌ഫോര്‍ട്ട് എന്നിവിടങ്ങളിലേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. കനത്ത തണുപ്പിനൊപ്പം ദല്‍ഹി സുരക്ഷകൊണ്ടും മൂടപ്പെട്ടിരിക്കയാണ്.