തിരുവനന്തപുരം:താന്‍ നിരപരാധിയാണെന്നും ജയിലില്‍ പോകുന്നത് നാടിന് വേണ്ടിയാണെന്നും ആര്‍.ബാലകൃഷ്ണപ്പിള്ള. വി.എസ് എന്നെ വേട്ടയാടിയതിന്റെ ഭാഗമാണീ വിധി. പക തീര്‍ക്കാന്‍ അദ്ദേഹം പല മാര്‍ഗങ്ങളും സ്വീകരിക്കും. ഇതിനെ രാഷ്ട്രീയപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

വിധി വന്നതില്‍ വേദനയുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. കോടതിയില്‍ കീഴടങ്ങും. അത് എപ്പോഴാണെന്ന് തീരുമാനിച്ചിട്ടില്ല. പൊതുരംഗത്തിറങ്ങുന്നവര്‍ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പാണിത്. നാട് നന്നാക്കാനിറങ്ങുന്നവര്‍ ഇത്തരം കേസുകളെക്കുറിച്ച് സൂക്ഷിക്കണം. എനിക്കുള്ള അനുഭവം ആര്‍ക്കും ഉണ്ടാവാതെ സൂക്ഷിക്കണം. 14 വയസ്സ് മുതല്‍ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതാണ് ഞാന്‍. ഇപ്പോള്‍ 76 വയസ്സായി. ഒരു പക്ഷെ എന്റെ അന്ത്യവും ജയിലില്‍ വെച്ചായിരിക്കാം.

സ്വന്തം പാര്‍ട്ടിയിലുള്ളവരെക്കൂടി ജയിലില്‍ കയറ്റിയിട്ടേ വി.എസ് ഇറങ്ങൂ. പിണറായിക്കെതിരെയുള്ള കേസിന് പിന്നിലും വി.എസ് ആണല്ലോയെന്നും അദ്ദേഹം ചോദിച്ചു.