തിരുവനന്തപുരം: ശിക്ഷാ വിധി റദ്ദാക്കണമെന്ന ആര്‍ ബാലകൃഷ്ണപ്പിള്ളയുടെ അപേക്ഷയ്‌ക്കെതിരെ ജയില്‍വകുപ്പിന്റെ റിപ്പോര്‍ട്ട്. പിള്ളയ്ക്ക് മാത്രമായി ജയില്‍ ശിക്ഷ ഇളവ് വരുത്തിയാല്‍ കോടതി ഇടപെടലുണ്ടാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പിള്ളയുടെ അപേക്ഷ പരിഗണിയ്ക്കുകയാണെങ്കില്‍ 75 വയസിന് മുകളിലുള്ള എല്ലാ തടവുകാരുടേയും അപേക്ഷ പരിഗണിക്കേണ്ടിവരുമെന്ന് ജയില്‍ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് ജയില്‍വകുപ്പ് നാളെ സര്‍ക്കാരിന് നല്‍കും.