തിരുവനന്തപ്പുരം: കടുത്ത രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആര്‍.ബാലകൃഷ്ണപിള്ളയെ ഐ.സി.യുവിലേക്ക് മാറ്റി. തിരുവനന്തപ്പുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ബലകൃഷ്ണപിള്ള.
ഹൃദ്രോഗത്തിനും ശരീരത്തില്‍ ഇരുമ്പിന്റെ അംശം ക്രമാതീതമായി ഉയരുന്ന ഹിമാറ്റോ ക്രൊമറ്റോസിസ് എന്ന രോഗത്തിനുമാണ് പിള്ള ചികിത്സ തേടുന്നത്.

ഇടമലയാര്‍ കേസില്‍ തടവ് ശിക്ഷ അനുഭവിക്കുന്ന മുന്‍മന്ത്രി ആര്‍.ബാലകൃഷ്ണപിള്ള തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടര്‍ ചാനലിനോട് മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ കുറച്ചു സമയങ്ങള്‍ക്കു മുന്‍പായിരുന്നു ഉമ്മന്‍ചാണ്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. കുറ്റം തെളിയിക്കപ്പെടുകയാണെങ്കില്‍ ബാലകൃഷ്ണപിള്ളക്ക് അനുവദിച്ച നാലു ദിവസത്തെ ശിക്ഷയിളവ് റദ്ദാക്കപ്പെടും.

കൊട്ടാരക്കരയില്‍ അധ്യാപകന്‍ ആക്രമത്തിനിരയായ സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്ന് സഭ സ്തംഭിപ്പിച്ചിരുന്നു.