എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ്‌കുമാറിനെതിരെ നിയമനടപടിയെന്ന് പിള്ള
എഡിറ്റര്‍
Wednesday 11th April 2012 2:32pm

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ നടപടിയെടുക്കുമെന്ന് ആര്‍. ബാലകൃഷ്ണപിള്ള. ഉമ്മന്‍ചാണ്ടിയും മറ്റും ഗണേഷിനെ സംരക്ഷിക്കുകയാണെന്നും പിള്ള കുറ്റപ്പെടുത്തി.

പാര്‍ട്ടിക്കുവേണ്ടാത്ത വി.എസ് അച്യുതാനന്ദനെ പ്രതിപക്ഷ നേതാവായി ജനങ്ങള്‍ക്ക് മേല്‍ എന്തിനാണ് അടിച്ചേല്‍പ്പിക്കുന്നതെന്ന് കഴിഞ്ഞദിവസം ചെന്നിത്തല ചോദിച്ചിരുന്നു. ഇതേ ചോദ്യമാണ് തനിക്കും ചോദിക്കാനുള്ളത്. പാര്‍ട്ടിക്കുവേണ്ടാത്ത മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെ എന്തിനാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. പിള്ള പറഞ്ഞു.

പാര്‍ട്ടിക്കുവേണ്ടായെന്ന് പറഞ്ഞ മന്ത്രിയെ ഉമ്മന്‍ചാണ്ടിയും മറ്റ് നേതാക്കന്മാരും ചേര്‍ന്ന് സംരക്ഷിക്കുന്നത് തികച്ചും അധാര്‍മ്മികമായ നടപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. യു.ഡി.എഫില്‍ നിന്ന് വിട്ട് പോകില്ലെന്നും പിള്ള പറഞ്ഞു.

Advertisement