കൊച്ചി: തദ്ദേശഭരണതിരഞ്ഞെടുപ്പില്‍ കൊല്ലത്ത് യു ഡി എഫ് സംവിധാനം തീര്‍ത്തും പരാജയപ്പെട്ടുവെന്ന് കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. വിമതന്‍മാരെ പിന്തിരിപ്പിക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാജയം സംഭവിച്ചതായും ബാലകൃഷ്ണപിള്ള അഭിപ്രായപ്പെട്ടു.

കൊല്ലത്ത് വിമതന്‍മാരുടെ ശക്തമായ സാന്നിധ്യമുണ്ടായിരുന്നു. ഇത് പരിഹരിക്കുന്നതില്‍ യു ഡി എഫ് സംവിധാനം പരാജയപ്പെട്ടു. താനടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യം ഉറപ്പാക്കുന്നതിലും വീഴ്ച്ചയുണ്ടായതായി ബാലകൃഷണപിള്ള പറഞ്ഞു.