തൃശൂര്‍: പി ജെ ജോസഫ് വന്നതുകൊണ്ട് തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന് പ്രത്യേകിച്ച് നേട്ടമൊന്നുമുണ്ടാകില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള. ഒന്നിച്ചവരെല്ലാം ഭിന്നിച്ച ചരിത്രമേ ഉള്ളൂവെന്നും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ് പലപ്പോഴും ഇത്തരം യോജിപ്പുകള്‍ ഉണ്ടാകുന്നതെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

യു ഡി എഫിലെ പ്രധാന വിഷയം ജോസഫല്ല.ജോസഫും മാണിയും രണ്ടാകാനിരിക്കുന്നവരാണ്. അവര്‍ക്ക് ഒരിക്കലും യോജിച്ചുപോകാനാകില്ല. തദ്ദേശതിരഞ്ഞെടുപ്പില്‍ യു ഡി എഫ് മല്‍സരിക്കാത്തിടത്ത് ബി ജെ പിയോടും സി പി ഐ എമ്മിനോടും തുല്യദൂരം പാലിക്കുമെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.