കോട്ടയം: കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കേണ്ടതില്ലെന്ന് കേരളകോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള. എന്നാല്‍ താന്‍ കോണ്‍ഗ്രസിലേക്ക് പോകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ കോണ്‍ഗ്രസിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. കോണ്‍ഗ്രസിനോട് അയിത്തം കല്‍പ്പിക്കേണ്ട ആവശ്യമില്ല. എന്നാല്‍ രാഷ്ട്രീയത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാവില്ലെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി.

ബാലകൃഷ്ണപിള്ള കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടൂകളുണ്ടായിരുന്നു. ഇതിനായുള്ള അനൗപചാരിക ചര്‍ച്ചകള്‍ ദില്ലിയില്‍ തുടങ്ങിയെന്നും നീക്കത്തിന് എന്‍ എസ്എസിന്റെ പിന്തുണയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ കോണ്‍ഗ്രസില്‍ ലയിക്കാനുള്ള തീരൂമാനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി വി എസ് മനോജ് രാജിവച്ചതായും റിപ്പോര്‍ട്ടുണ്ട്.