Categories

ബാലകൃഷ്ണപിള്ളയും കോടിയേരിയും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തി

balakrishnan-kodiyeri

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണ പിള്ളും പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച്ച നടത്തി.

ജനുവരി ഒന്നിനായിരുന്നു കൂടിക്കാഴ്ച്ച. പിള്ളയെ ഇടതുമുന്നണിയിലേക്ക് എടുക്കുന്നതുമായി ബന്ധപ്പെട്ടാണ് ചര്‍ച്ച നടന്നത്. സോളാര്‍ കേസിലെ പ്രതി സരിതയുടെ വിവാദ കത്ത് പിള്ള പ്രതിപക്ഷത്തിന് നല്‍കാമെന്ന് വാഗ്ദാനം ചെയതതായും അറിയുന്നു.

സരിതയുടെ കത്ത് കൈമാറാന്‍ തന്നെ മുന്നണിയില്‍ എടുക്കണമെന്ന് ബാലകൃഷ്ണ പിള്ള കോടിയേരിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം പരിഗണിക്കാമെന്ന് കോടിയേരി മറുപടിയും നല്‍കി.

എന്നാല്‍ പിന്നീട് സി.പി.ഐ.എം നേതൃത്വം ഇതിനോട് പ്രതികരിച്ചില്ല. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ എതിര്‍പ്പ് ഭയന്നാണ് പ്രതികരിക്കാതിരുന്നത് എന്നാണ് അറിയുന്നത്.

രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ ദിവസം തന്നെയായിരുന്നു കൂടിക്കാഴ്ച്ച. തിരുവനന്തപുരത്താണ് ചര്‍ച്ച നടന്നത്.

കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗം സെക്രട്ടറി ജനറല്‍ ജോര്‍ജ് സെബാസ്റ്റിയന്‍, കേരള കോണ്‍ഗ്രസ് ബി സംസ്ഥാന സെക്രട്ടറി ശരണ്യാ മനോജും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.