എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫില്‍ സീറ്റിനായി കേരള കോണ്‍ഗ്രസ്.ബിയും; മാവേലിക്കര വേണമെന്ന് ആവശ്യം
എഡിറ്റര്‍
Saturday 8th March 2014 4:26pm

balakrishna-pillai

തിരുവനന്തപുരം: സീറ്റ് വിഭജനം സങ്കീര്‍ണ്ണമായ യു.ഡി.എഫില്‍ സീറ്റിനായി കേരള കോണ്‍ഗ്രസ്.ബിയും. മാവേലിക്കര ലോക്‌സഭാ സീറ്റ് കേരളാ കോണ്‍ഗ്രസ്‌ ബിക്ക് നല്‍കണമെന്നാണ് പാര്‍ട്ടി നോതാവ് ആര്‍.ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടത്.

കേരളാ കോണ്‍ഗ്രസ്.ബിയെ അവഗണിച്ചാല്‍ അതിന്റെ പ്രത്യാഘാതം തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുഭവിക്കേണ്ടി വരുമെന്നും പിള്ള മുന്നറിയിപ്പ് നല്‍കി. ഒന്നുരണ്ടു മണ്ഡലങ്ങളില്‍ ജയപരാജയങ്ങള്‍ തീരുമാനിക്കാന്‍ കഴിയുന്ന പാര്‍ട്ടിയാണ് തങ്ങളുടേതെന്നും അദ്ദേഹം അവകാശപ്പെട്ടു.

സര്‍ക്കാരും യു.ഡി.എഫും തമ്മില്‍ ഇപ്പോള്‍ ഏകോപനമില്ല. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും മാണിയും ചേര്‍ന്ന അവൈലബിള്‍ യു.ഡി.എഫാണ് ഇപ്പോള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ആര്‍.ബാലകൃഷ്ണപിള്ള  കുറ്റപ്പെടുത്തി.

കേരള കോണ്‍ഗ്രസ് എമ്മില്‍ ലയിച്ചതോടെ പി.ജെ.ജോസഫ് വിഭാഗത്തിന്റെ പ്രസക്തി നഷ്ടപ്പെട്ടതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

സോഷ്യലിസ്റ്റ് ജനതയ്ക്ക് സീറ്റ് നല്‍കിയാല്‍ കേരളാ കോണ്‍ഗ്രസ് (ബി)യ്ക്കും സീറ്റ് വേണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ ശക്തമായി ഉറച്ചു നില്‍ക്കുമെന്നും വിട്ടവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Advertisement