തിരുവനന്തപുരം: ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ആര്‍.ബാലകൃഷ്ണ പിള്ള പരോളിലിറങ്ങി. പത്തുദിവസത്തെ പരോളാണ് അദ്ദേഹത്തിന് അനുവദിച്ചത്.

ഇന്ന് പുലര്‍ച്ചെ  ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ബാലകൃഷ്ണപ്പിള്ള തിരുവനന്തപുരത്തെ പാര്‍ട്ടി ആസ്ഥാനത്തേക്ക് പോകും. പത്ത് ദിവസത്തെ പരിപാടികള്‍ എന്തൊക്കെയെന്ന് ആസൂത്രണം ചെയ്തിട്ടില്ലെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

balakrishnappilla in temple ജയിലിലായിരുന്നിട്ടും തന്നെ ദ്രോഹിക്കാനാണ് വി.എസ് അച്യുതാനന്ദന്‍ ശ്രമിച്ചത്. ജയിലില്‍ സാധാരണക്കാരന് ലഭിക്കുന്ന പരിഗണനമാത്രമാണ് തനിക്ക് ലഭിച്ചത്. എക്ലാസ് സൗകര്യം പോലും നല്‍കാന്‍ തയ്യാറായില്ല. കോടിയേരി ബാലകൃഷ്ണനോ ഉദ്യോഗസ്ഥരോ ഇതില്‍ കുറ്റക്കാരാണെന്ന് തോന്നുന്നില്ല. വി.എസിന്റെ ശാഠ്യത്തിന് മുന്നില്‍ അവര്‍ നിസ്സഹായരാവുകയായിരുന്നു. അടിയന്തിരാവസ്ഥകാലത്തും താന്‍ ജയിലില്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ആ സമയത്തുപോലും ഇത്രയും പീഡനങ്ങള്‍ തനിക്ക് സഹിക്കേണ്ടി വന്നിട്ടില്ലെന്നും ബാലകൃഷ്ണപ്പിള്ള പറഞ്ഞു.

തിരഞ്ഞെടുപ്പിന് മുമ്പ് ഭാര്യയുടെ ചികില്‍സയ്ക്കായിട്ട് പരോള്‍ അനുവദിക്കണമെന്ന് പിള്ള ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരോള്‍ അനുവദിക്കണമെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കൂടി അനുമതി ആവശ്യമായിരുന്നു. ഇതേ തുടര്‍ന്ന് അപേക്ഷ ആഭ്യന്തര വകുപ്പ് തള്ളുകയായിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലാണ് പരോള്‍ അനുവദിച്ചത്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് തനിക്ക് പരോള്‍ നിഷേധിക്കുകയാണെന്ന് പിള്ള ആരോപിച്ചിരുന്നു.

ഇടമലയാര്‍ കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പിള്ളയെ ഒരുവര്‍ഷം കഠിനതടവിനും 10,000 രൂപാ പിഴയടക്കാനുമായിരുന്നു സുപ്രീംകോടതി ശിക്ഷിച്ചത്. തുടര്‍ന്ന് പൂജപ്പുര ജയിലിലേക്ക് മാറ്റിയ പിള്ളയ്ക്ക്് എ ക്ലാസ് സൗകര്യം ലഭ്യമാക്കിയിരുന്നു.

ആന്റണി കാണാന്‍ വരാതിരുന്നതില്‍ ദുഃഖമുണ്ടെന്ന് ബാലകൃഷ്ണപ്പിള്ള