Categories

കേരള കോണ്‍ഗ്രസുകളുടെ ലയനം നടക്കില്ലെന്ന് ആര്‍ ബാലകൃഷ്ണപിള്ള

balakrishnappillaകൊച്ചി: കേരള കോണ്‍ഗ്രസുകളുടെ ലയനം ഒരിക്കലും നടക്കില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സെക്യുലര്‍, മാണി ഗ്രൂപ്പില്‍ ലയിച്ചത് പി.സി.ജോര്‍ജിന് ഗുണാമായെന്നും അദ്ദേഹം പറഞ്ഞു.

കേരള കോണ്‍ഗ്രസുകളുടെ ലയനത്തിനായി പി.സി.ജോര്‍ജ് ശ്രമിച്ചത് ഇതിനായിരുന്നെന്നും ആര്‍ ബാലകൃഷ്ണപിള്ള ആരോപിച്ചു. കേരള കോണ്‍ഗ്രസ് സെക്യുലര്‍, മാണി ഗ്രൂപ്പില്‍ ലയിക്കുന്നതു കൊണ്ട് വലിയ കാര്യമൊന്നുമില്ല. ലയനം കൊണ്ടുള്ള ശക്തി രണ്ടാഴ്ച മാത്രമേ ഉണ്ടാകുകയുള്ളുവെന്നും അദ്ദേഹം പരിഹസിച്ചു. വളരുന്തോറും പിളരാനും പിളരുന്തോറും വളരാനും തങ്ങളില്ല. കേരള കോണ്‍ഗ്രസ് ബി ജന്മദിന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ ബാലൃഷ്ണപിള്ള. സമ്മേളനത്തില്‍ പാര്‍ട്ടി എറണാകുളം ജില്ലാ കമ്മിറ്റി ബാലകൃഷ്ണപിള്ളക്ക് രാഷ്ട്രീയാചാര്യ പുരസ്‌കാരം സമ്മാനിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.