എഡിറ്റര്‍
എഡിറ്റര്‍
ഗണേഷ് കുമാറിനെതിരെ വീണ്ടും പിള്ള
എഡിറ്റര്‍
Friday 8th February 2013 9:12am

കൊച്ചി: മന്ത്രി കെ.ബി ഗണേഷ്‌കുമാറിനെതിരെ വീണ്ടും കേരള കോണ്‍ഗ്രസ്സ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള.  ഗണേഷിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന് ഈ മാസം 11 ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ പിള്ള ഉന്നയിക്കും.

Ads By Google

യോഗത്തിന് ശേഷം തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ഗണേഷിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്തു നല്‍കുമെന്നും പിള്ള പറഞ്ഞു.യു.ഡി.എഫിനും മന്ത്രി സഭക്കും ഒരു കോട്ടവും തട്ടരുതെന്നു കരുതിയാണ് ഇത്രയും കാലം കേരള കോണ്‍ഗ്രസ്സ് ബി സംയമനം പാലിച്ച് നിന്നത്. ഇനി ഇതിനാകില്ല.

ഗണേഷ് കുമാറിന്റെ കാര്യം സംബന്ധിച്ച് യുഡി.എഫ് നേ
തൃത്വമായും, എന്‍.എസ്.എസുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇപ്പോള്‍ പാര്‍ട്ടിയുമായി ഗണഷിന് യാതൊരു ബന്ധവുമില്ല. അതിനാല്‍ സത്യ പ്രതിജ്ഞ ചെയ്തയാളെ പുറത്താക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും പുറത്താക്കാത്തത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും പിള്ള പറഞ്ഞു.

യു.ഡി.എഫിലെ പോഷക സംഘടനകളെ നിലക്ക് നിര്‍ത്താന്‍ യു.ഡി.എഫിന് കഴിയണം. കെ.എസ്.യു പ്രവര്‍ത്തകര്‍ ഹയര്‍സെക്കണ്ടറി ഡയരക്ടറുടെ മേല്‍ കരിഓയില്‍ ഒഴിച്ചത് അപരിഷ്‌കൃതമാണ്.

തിരെഞ്ഞെടുപ്പില്‍ ഒപ്പം നിന്നവരെ പിന്നീട് കുറ്റം പറയുന്നത് ശരിയല്ല. സൂര്യനെല്ലി കേസില്‍  പി.ജെ. കുര്യനെതിരായ എന്‍.എസ്. എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുടെ മൊഴിയാണ് താന്‍ വിശ്വസിക്കുന്നത്.

സര്‍ക്കാറിന്റെ പിടിപ്പുകോടുകൊണ്ടാണ് സര്‍ക്കാര്‍ ജയിക്കേണ്ട പല കേസുകളിലും സര്‍ക്കാര്‍ തോറ്റുകൊടുക്കുന്നത്. അബ്കാരി കേസിലും വനം സംബന്ധിച്ച കേസിലും പണം വാരിയെറിഞ്ഞ് സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്നും ആര്‍. ബാലകൃഷ്ണപിള്ള ആരോപിച്ചു.

Advertisement