എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ കൂടുതല്‍ അഴിമതി നടത്തുന്ന മുഖ്യമന്ത്രി നരേന്ദ്ര മോഡി: ആര്‍.ബി ശ്രീകുമാര്‍
എഡിറ്റര്‍
Thursday 28th November 2013 7:20am

rb-sreekumar

പാലക്കാട്: രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടത്തുന്ന മുഖ്യമന്ത്രി നരേന്ദ്രമോദിയാണെന്ന്  മുന്‍ ഗുജറാത്ത് ഡി.ജി.പി ആര്‍.ബി ശ്രീകുമാര്‍.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോഡി വരുന്നതായിരിക്കും രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ഗുജറാത്തിനെ നരേന്ദ്ര മോഡി ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയാക്കി മാറ്റുകയാണ്. രാജ്യത്ത് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കാന്‍ മാത്രമാണ് മോഡി ശ്രമിക്കുന്നത്.

മോഡിക്ക് ഒരിക്കലും ഒരു നല്ല ഭരണാധികാരി ആകാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരിലും വര്‍ഗീയതയെ പ്രോല്‍സാഹിപ്പിക്കുന്നവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പാലക്കാട് സി.പി.ഐ.എം പ്ലീനത്തിന്റെ ഭാഗമായുളള സെമിനാറില്‍ മതനിരപേക്ഷതയും ഇന്ത്യന്‍ ജനാധിപത്യവും എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement