എഡിറ്റര്‍
എഡിറ്റര്‍
അംപയറെ ചോദ്യം ചെയ്തു; അശ്വിന് പിഴ
എഡിറ്റര്‍
Monday 30th April 2012 11:46am

ചെന്നൈ: അംപയറുടെ തീരുമാനത്തിനെതിരേ പ്രതിഷേധിച്ച ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ആര്‍. അശ്വിന്‍ പിഴ. മാച്ച് ഫീയുടെ അഞ്ചു ശതമാനം പിഴശിക്ഷ. ശനിയാഴ്ച എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരേയുള്ള മത്സരത്തിലാണ് അശ്വിന്‍ അംപയറുടെ തീരുമാനത്തെ എതിര്‍ത്തത്.

ഐ.പി.എല്‍ പെരുമാറ്റചട്ടം ലെവല്‍ ഒന്നു പ്രകാരമാണു ശിക്ഷ. മത്സരം ഒന്‍പത് റണ്‍സിന് ചെന്നൈ തോറ്റു. അശ്വിന്‍ കുറ്റംസമ്മതിക്കുകയും പിഴയൊഴുക്കാന്‍ തയ്യാറാവുകയും ചെയ്തു.

Malayalam News

Kerala News in English

Advertisement