എഡിറ്റര്‍
എഡിറ്റര്‍
‘ക്യാരം’ ബോളില്‍ അശ്വിന്‍ കറക്കി വീഴ്ത്തിയത് ലോക റെക്കോര്‍ഡ്
എഡിറ്റര്‍
Sunday 12th February 2017 2:03pm

aswin250

 

ഹൈദരാബാദ്: ടെസ്റ്റ് ക്രിക്കറ്റില്‍ വേഗത്തില്‍ 250 റണ്‍സ് തികക്കുന്ന ബൗളര്‍ എന്ന നേട്ടം ഇനി ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്റെ പേരില്‍. ഹൈദരാബാദ് ടെസ്റ്റില്‍ ബംഗ്ലാദേശ് നായകന്‍ മുഷ്ഫിഖുര്‍ റഹീമിന്റെ വിക്കറ്റ് നേടിക്കൊണ്ടാണ് അശ്വിന്‍ റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത്.


Also read ‘കടുവകള്‍’ 388ല്‍ വീണു; ഇന്ത്യയ്ക്ക് 300 റണ്‍സിന്റെ ഒന്നാമിന്നിംങ്‌സ് ലീഡ് 


45 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് അശ്വിന്‍ 250 വിക്കറ്റുകള്‍ സ്വന്തമാക്കിയിരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഇതിഹാസതാരം ഡെന്നിസ് ലില്ലിയുടെ പേരില്‍ 1981ല്‍ സ്ഥാപിക്കപ്പെട്ട റെക്കോര്‍ഡാണ് അശ്വിന്‍ മറികടന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാമതാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള വലംകൈയ്യന്‍ ബൗളര്‍.

സെഞ്ച്വുറിയുമായി നിലയുറപ്പിച്ച ബംഗ്ലാ നായകനെ ക്യാരം ബോളില്‍ വിക്കറ്റ് കീപ്പര്‍ സാഹയുടെ കയ്യില്‍ എത്തിച്ചാണ് അശ്വിന്‍ ‘250 വിക്കറ്റ് ക്ലബ്ബില്‍’ എത്തിയത്. ഇതിനുമുമ്പ് 250 വിക്കറ്റ് നേട്ടം കൈവരിച്ച അഞ്ച് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലുള്ളത്. നിലവിലെ ടീം പരിശീലകനായ അനില്‍ കുംബ്ലെയാണ് ഇതില്‍ മുന്നില്‍ അനില്‍ കുംബ്ലെ (619) , കപില്‍ ദേവ് (434), ഹര്‍ബജന്‍ സിങ് (417), സഹീര്‍ ഖാന്‍ (311), ബിഷന്‍ ബേദി(266) എന്നിവരാണ് ഈ അഞ്ചു താരങ്ങള്‍.

ഓരോ 29 ബോളിലും ഒരു വിക്കറ്റെന്ന ശരാശരിയിലാണ് അശ്വിന്‍ പന്തെറിയുന്ന താരം ഈ സീസണില്‍ മാത്രമായി 57 വിക്കറ്റുകളാണ് ഇന്ത്യന്‍ പിച്ചുകളില്‍ നിന്ന് സ്വന്തമാക്കിയത്. 45 മത്സരങ്ങളില്‍ നിന്നായി 24 അഞ്ച് വിക്കറ്റ് നേട്ടങ്ങളും, ഏഴു പത്ത് വിക്കറ്റ് നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിട്ടുണ്ട്. നാലു സെഞ്ച്വറികളുള്‍പ്പെടെ 1816 റണ്‍സും താരത്തിന്റെ പേരിലുണ്ട്.

Advertisement