ലണ്ടന്‍: ഖുര്‍ആന്‍ കത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വിദ്യാര്‍ഥിനിയെ പൊലീസ് അറസ്റ്റു ചെയ്തു. ഖുര്‍ആന്റെ ഇംഗ്ലീഷ് പതിപ്പ് കത്തിക്കുന്ന ദൃശ്യങ്ങളാണ് ബര്‍മിംഗ്ഹാമിലെ സാന്‍ഡ്‌വെല്ലില്‍ നിന്നുള്ള വിദ്യാര്‍ഥിനി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത്. മതവിദ്വേഷമുയര്‍ത്തുന്ന പ്രവര്‍ത്തനം നടത്തിയതിനാണ് അറസ്റ്റ്.

അതേസയമയം ഫേസ്ബുക്കിലൂടെ ഈ വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തിയ 14കാരനെയും പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരെയും പിന്നീട് ജാമ്യത്തില്‍ വിട്ടു.