എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക് മാനേജരെ പുറത്താക്കി
എഡിറ്റര്‍
Sunday 30th March 2014 10:32pm

stump

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ലോജിസ്റ്റിക് മാനേജര്‍ എം.എ സതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കി. ടീമിന്റെ മീഡിയാ മാനേജര്‍ ഡോ. ആര്‍.എന്‍ ബാവയാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം അറിയിച്ചത്.

ഇന്ത്യ സിമന്റസിന്റെ ജീവനക്കാരന്‍ കൂടിയായിരുന്നു മലയാളിയായ സതീഷ്. ഇന്ത്യാ സിമന്റ്‌സ് ജീവനക്കാര്‍ ക്രിക്കറ്റില്‍ ഇടപെടരുതെന്ന സുപ്രീംകോടതിയുടെ കഴിഞ്ഞ ദിവസത്തെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണ് പുറത്താക്കല്‍ നടപടി.

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനില്‍ നിന്നുള്ള റസല്‍ രാധാകൃഷ്ണനെ മാറ്റിയാണ് സതീഷ് ചുമതലയേറ്റിരുന്നത്.

സതീഷിനു പുറമെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി, ബൗളര്‍ രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ക്കും നിലവില്‍ ഇന്ത്യാ സിമന്റ്‌സില്‍ ജോലിയുണ്ട്.

Advertisement