കൊല്‍ക്കത്ത: ബ്രട്ടീഷുകാരെ ഇന്ത്യയില്‍ നിന്ന് കെട്ടിച്ചതിന് സമാനമായി ബി.ജെ.പിയെ ഇന്ത്യയില്‍ നിന്ന് പുറത്താക്കാന്‍ രണ്ടാം ക്വിറ്റ്ഇന്ത്യ സമരത്തിന് ആഹ്വാനവുമായി മമതാബാനര്‍ജി.

കൊല്‍ക്കത്തയില്‍ വെച്ച് നടന്ന് 24ാമത് രക്തസാക്ഷി ദിനത്തോട് അനുബദ്ധിച്ച് സംസാരിക്കുന്നതിനിടെയാണ് തന്റെ പുതിയ സമരപരിപാടിയെ കുറിച്ച് മമതാ വിശദീകരിച്ചത്. ചരിത്ര പ്രസിദ്ധമായ ക്വിറ്റ്ഇന്ത്യാസമരത്തിന്റെ 75ാം വാര്‍ഷിക ദിനമായ അഗസ്റ്റ് 9നാണ് പുതിയ സമര പരിപാടിക്ക് തുടക്കം കുറിക്കുന്നത്.


Read it മോദിക്കും ജെയ്റ്റ്‌ലിക്കും സാനിറ്ററി നാപ്കിന്‍ അയച്ചുകൊടുത്ത് തമിഴ്‌നാട്ടില്‍ പ്രതിഷേധം


‘ബി.ജെ.പിയെ പുറത്താക്കു’ എന്ന മുദ്രാവാക്യത്തോടെ മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന സമരപരിപാടികളാണ് മമതാ ആരംഭിക്കുന്നത്. ബിജെപി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ എല്ലാ രംഗത്തും പരാജയപ്പെട്ടു. വിദേശരാജ്യങ്ങളുമായുള്ള നല്ല ബന്ധം പോലും വഷളായി ബിജെപിയെ നമ്മള്‍ ഇന്ത്യയില്‍ നിന്നോടിക്കും. ഇത് നമ്മുടെ വെല്ലുവിളിയാണ്; മമതാ ബാനര്‍ജി പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ രൂപം കൊണ്ട പ്രതിപക്ഷ ഐക്യം കൂടുതല്‍ വിപുലമാക്കുമെന്നും പ്രതിപക്ഷ കക്ഷികളുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്നും മമതാ വ്യക്തമാക്കി.