ന്യൂദല്‍ഹി: രാജ്യസഭയില്‍ ചോദ്യോത്തരവേളയുടെ സമയം മാറ്റി. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2മുതല്‍ 3മണിവരെയാകും ചോദ്യോത്തരവേള. വെള്ളിയാഴ്ച 2.30 മുതല്‍ 3.30വരെയാണ് ചോദ്യോത്തരവേളയുണ്ടാവുക.

രാജ്യസഭാ അധ്യക്ഷനും ഉപരാഷ്ട്രപതിയുമായി ഹാമീദ് അന്‍സാരിയാണ് ഇക്കാര്യം അറിയിച്ചത്. ചോദ്യോത്തരവേളയുടെ സമയത്ത് സഭയെ പ്രക്ഷുബ്ദമാക്കുന്ന മറ്റ് വിഷയങ്ങള്‍ അംഗങ്ങള്‍ ഉന്നയിക്കുന്നതിനെ തുടര്‍ന്നാണ് നടപടി. വിദഗ്ധാഭിപ്രായം തേടിയിട്ടാണ് സമയക്രമം മാറ്റിയതെന്ന് ഹാമീദ് അന്‍സാരി പറഞ്ഞു.