Categories

Headlines

ക്വീന്‍സ് ടെന്നിസ്: നദാലിനെ സോംഗ അട്ടിമറിച്ചു

ലണ്ടന്‍: ലോക ഒന്നാംനമ്പര്‍ താരവും ഫ്രഞ്ച് ഓപ്പണ്‍ വിജയിയുമായ റഫേല്‍ നദാല്‍ ക്വീന്‍സ് ക്ലബ്ബ് ഗ്രാസ്‌റൂട്ട് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പുറത്തായി. ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗയാണ് നദാലിന്റെ സ്വപ്‌നങ്ങളെ തകര്‍ത്തെറിഞ്ഞത്. 6-7,6-4,6-1.

വിംബിള്‍ഡണ്‍ നേട്ടം നിലനിര്‍ത്താനൊരുങ്ങുന്ന നദാലിന് ഇരുട്ടടിയായിരുന്നു ക്വാര്‍ട്ടറില്‍ സോംഗയോടേറ്റ പരാജയം. മറ്റൊരു മല്‍സരത്തില്‍ അമേരിക്കയുടെ ആന്‍ഡി റോഡിക്ക് സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയെ തോല്‍പ്പിച്ചു. സ്‌കോര്‍ 6-2,6-2.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി എത്തിയ ബ്രിട്ടന്റെ ജെയിംസ് വാര്‍ഡിനെയായിരിക്കും സോംഗ നേരിടുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.